മാഞ്ചസ്റ്റര്‍: കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന് മാര്‍ച്ച് നാലാം തീയ്യതി ഞായറാഴ്ച മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് സ്വീകരണ പരിപാടികള്‍. തുടര്‍ന്ന് നടക്കുന്ന ആഘോഷ പൂര്‍വമായ ദിവ്യബലിയില്‍ അദ്ദേഹം മുഖ്യ കാര്‍മികനാകും.
ദിവ്യബലിയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ പിതാവിന് സ്വീകരണം നല്‍കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ക്കും തഥവസരത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് എം.കെ.കെസി.എ യുടെ കലാപ്രതിഭകള്‍ അണി നിരക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിയുടെ ഭാഗമാകും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല