1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2016

ബെന്നി അഗസ്റ്റിന്‍: ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 4 ന് കാര്ഡിഫിലും എത്തുന്നു.യുകെയിലെ സീറോ മലബാര്‍ സഭ വിശ്വാസികുളുടെ സ്വപ്ന സാക്ഷാത്കാരമായ ഒരു രൂപത വിചാരിച്ചതിലും നേരത്തെ യാഥാര്‍ഥ്യമാവുകയും ആ രൂപതയെ നയിക്കുവാന്‍ നിയുക്തനായിരിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇപ്പോള്‍ യുകെയിലെ വിശ്വാസി സമൂഹത്തെയും സഭയുടെ പ്രാദേശിക അധ്യക്ഷന്മാരെയും കണ്ടു സഭയുടെ മുമ്പോട്ടുള്ള ആത്മീയ പ്രവര്‍ത്തന മേഖലകളെ പറ്റി തന്റെ നിലപാട് വെളിപ്പെടുത്തിയും ഏവരുടെയും സഹായവും സഹകരണവും അഭ്യര്‍ത്ഥിച്ചു കൊണ്ടും പിതാവ് തന്റെ യുകെയിലെ കന്നി യാത്ര തുടരുകയാണ്. കഴിഞ്ഞ 10 ദിവസമായി വിശ്രമമില്ലാതെ തുടരുന്ന യാത്ര ഒക്ടോബര്‍ 4 ന് അവസാനിക്കുകയാണ്. അന്നേ ദിവസം കാര്ഡിഫ് സന്ദര്‍ശിക്കുകയും കാര്ഡിഫ് അതിരൂപതയുടെ അധ്യക്ഷനെ കണ്ടതിനു ശേഷം സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഇന്‍ചാര്‍ജ് ആയ ജോര്‍ജ് പുത്തൂര്‍ അച്ഛനെയും കാര്‍ഡിഫിലുള്ള എല്ലാ സീറോ മലബാര്‍ വിശ്വാസികളെയും കാണുന്നതായിരിക്കും. പിതാവ് വരുമ്പോള്‍ കാര്‍ഡിഫിലെ സെന്റ് ഫിലിപ്പ് ഇവാന്‍സ് പള്ളിയില്‍ വച്ച് രാവിലെ 9.30 ന് സ്വകരണം നല്‍കുന്നതായിരിക്കും. ഈ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുവാനും പിതാവിനോടുള്ള ഐക്യദാഢ്യം അറിയിക്കുന്നതിനായി കാര്‍ഡിഫിലെ എല്ലാ സീറോ മലബാര്‍ സഭാംഗങ്ങളെയും ക്ഷണിക്കുന്നതായി ജോര്‍ജ് പുത്തൂര്‍ അച്ചനും ആംബ്രോസ് അച്ചനും കൂടി അറിയിച്ചു.

സ്വീകരണ സ്ഥലം:

St. Philip Evan’s Church, Llannedryn Drive, CF23 9UL, Cardiff.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.