1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

അലക്‌സ് വര്‍ഗീസ്: ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞു മാര്‍ സ്രാമ്പിക്കല്‍ ; എങ്ങും ഊഷ്മള സ്വീകരണം. ചെറുപ്പത്തിന്റെ ആവേശവും സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി എത്തുന്ന മാര്‍ സ്രാമ്പിക്കലിനെ കാത്ത് എങ്ങും വിശ്വാസികളുടെ നീണ്ട നിര. വിജയകരമായി നടന്നു വരുന്ന പ്രാഥമിക സന്ദര്‍ശനങ്ങള്‍ പകുതി കഴിഞ്ഞപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും ആവേശത്തില്‍. തങ്ങള്‍ക്കു സ്വന്തമായി കിട്ടിയ പിതാവിനെ കാണാന്‍ എല്ലായിടത്തും ജനതിരക്ക്. തികച്ചും അനൗദ്യോഗികമായ ഒരു സന്ദര്‍ശന പരിപാടിയായിരുന്നു ഇതെങ്കിലും വിശ്വാസികള്‍ക്ക് നിയുക്ത മെത്രാന്‍, മെത്രാനായത് പോലെ തന്നെ

‘ബര്‍മ്മിങ്ഹാം ചാപ്ലയന്‍സി ഡേ’യിലെ സന്ദര്‍ശനത്തിന് ശേഷം മാര്‍ സ്രാമ്പിക്കല്‍, സോജി ഓലിക്കല്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന ‘സെഹിയോന്‍ യുകെ’ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ചു മനസിലാക്കി. തുടര്‍ന്ന് ഇന്നലെ ലണ്ടനില്‍ എത്തിച്ചേര്‍ന്ന നിയുക്ത മെത്രാനെ മെത്രാഭിഷേകത്തിന്റെ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് പാറയടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സൗത്ത് ആര്‍ക്ക് രൂപതയില്‍ ചാപ്ലയിന്‍ റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര നല്‍കിയ സ്വീകരണത്തിന് ശേഷം ലീ, കാറ്റ്‌ഫോര്‍ഡ്, ബ്രോംലി, ഡാര്‍ട്ട്‌ഫോര്‍ഡ്, ടോള്‍വര്‍ത്ത്, ട്രോണ്ടന്‍, ഹീത്ത്, മോര്‍ഡന്‍, സൗത്ത്ബറോ, മെയ്‌സ് സ്‌റ്റോണ്‍, ഗില്ലിങ്ങ്ഹാം തുടങ്ങിയ സ്ഥലങ്ങള്‍ പിതാവ് സന്ദര്‍ശിച്ചു.

റവ. ഫാ. ചുക് എമേക്ക നാജി, ഫാ. മൈക്കിള്‍ ലവല്‍, ഫാ. ബിനോയി നിലയത്തുങ്കല്‍ തുടങ്ങിയവരുമായും കാന്റര്‍ബറി, ചെസ്‌ററ്ഫീല്‍ഡ്, ബ്രോസ്സ്‌റെഴെഴ്‌സ് കൂട്ടായ്മകളുമായും ആശയവിനിമയം നടത്തി. വൈകീട്ട് 6.30ന് ബ്രെന്റവുഡ് രൂപതയില്‍ ചാപ്ലയിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നിയുക്ത മെത്രാനെ സ്വീകരിച്ചു. തുടര്‍ന്ന് അവിടുത്തെ വിശ്വാസികളുമായും സമയം ചിലവഴിച്ചു.

ഇതിനിടയില്‍ പ്രെസ്റ്റന്‍ മെത്രാഭിഷേക വേദി ഉള്‍ക്കൊള്ളുന്ന ലങ്കാസ്റ്റര്‍ രൂപതയുടെ മെത്രാന്‍ റവ. ഡോ. മൈക്കിള്‍ ജി കാംബെല്ലുമായും മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം സഹകാര്‍മ്മികനാണ് റവ. ഡോ. മൈക്കിള്‍ ജി കാംബെല്‍.

തന്നെ കാത്തു നില്‍ക്കുന്ന വൈദികരുടെയും വിശ്വാസികളുടെയും സ്‌നേഹവും വിശ്വാസ തീക്ഷണതയും തനിക്ക് വലിയ ഊര്‍ജവും സന്തോഷവും പകരുന്നതായി മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. നിയുക്ത മെത്രാനൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി ആയി നിയമിതനായിരിക്കുന്ന ഫാ. ഫാന്‍സ്വാ പത്തിലും അദ്ദേഹത്തെ ഈ സന്ദര്‍ശനങ്ങളില്‍ അനുഗമിക്കുന്നുണ്ട്.

മെത്രാഭിഷേകത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്രമീകരിക്കപ്പെട്ട പതിനഞ്ചോളം കമ്മിറ്റികള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടിയില്‍ അറിയിച്ചു. മെത്രാഭിഷേകത്തില്‍ പങ്കെടുക്കുവാന്‍ നാട്ടില്‍ നിന്ന് എത്തുന്ന മെത്രാന്മാരുടെ വിവരങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുന്നുവെന്ന് മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകനായ റവ. ഫാ. മാത്യു ചൂരപ്പൊയ്കയിലും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.