1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2016

സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യുണിറ്റിയില്‍ ഇടവക ദിനവും,സണ്ടേസ്‌കൂള്‍ വാര്‍ഷികവും,മാര്‍ ജോസഫ് ശ്രാമ്പിക്കലിന് സ്വീകരണവും ഇ മാസം 30 താം തിയതി ഞാറാഴ്ച നടക്കും.ഗ്രയിറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവായി അഭിഷിക്തനായശേഷം ആദ്യമായി മാഞ്ചസ്റ്ററില്‍ എത്തിച്ചേരുന്ന ശ്രാമ്പിക്കല്‍ പിതാവിനെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അന്നേദിവസം ഉച്ചക്ക് ഒരുമണിക്ക് നോര്‍ത്തെന്‍ണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കുന്ന അത്യാഘോഷ പൂര്‍വമായ ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും.ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികത്വം വഹിക്കും.ഇതേ തുടര്‍ന്ന് സെയില്‍ കമ്മ്യുണിറ്റി ഹാളില്‍ സ്വീകരണവും,പൊതു സമ്മേളനവും,സണ്ടേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും കലാസന്ധ്യയും അരങ്ങേറും.

മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ സെയില്‍ കമ്യുണിറ്റി ഹാളില്‍ ഗ്രയിറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവദ്യപിതാവിനെയും ,മറ്റു വിശിഷ്ട്ട വ്യക്തികളെയും മാതൃവേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു് വേദിയിലേക്ക് ആനയിക്കുന്നതോടെ പൊതുസമ്മേളനത്തിന് തുടക്കമാകും. ഇടവക വികാരിയും മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയാനുമായ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ആമുഖ പ്രഭാഷണം നടത്തും.തുടര്‍ന്ന് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയും,സണ്ടേസ്‌കൂള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.

പൊതു സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും.ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ പ്രതിഭകള്‍ വേദിയില്‍ നിറവര്‍ണ്ണങ്ങള്‍ തീര്‍ക്കുമ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നാകും.

ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്ററികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കുവാന്‍ ഏവരെയും റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.