സ്വന്തം ലേഖകന്‍: യുകെയിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കലിന് മാഞ്ചസ്റ്ററില്‍ ഊഷ്മള വരവേല്‍പ്പ്. സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രെസ്റ്റണ്‍ ആസ്ഥാനമായി പുതുതായി രൂപീകരിക്കുന്ന രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കലിന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ യുകെയിലെ സീറോ മലബാര്‍ സഭാ വൈദികരും വിശ്വാസികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.
മെത്രാനായി നിയമിക്കപ്പെട്ടതിനുശേഷം ആദ്യമായി യുകെയില്‍ എത്തിച്ചേര്‍ന്ന നിയുക്ത മെത്രാനെ സീറോ മലബാര്‍ സഭാ യുകെ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടി, മെത്രാഭിഷേക ശുശ്രൂഷകളുടെ സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, വൈദിക സെക്രട്ടറി ഫാ. ജിനോ അരീക്കാട്ട്, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ സഭാ ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഡോ. സോണി കടംതോട്, ലീഡ്‌സ് രൂപത ചാപ്ലിന്‍ റവ. ഡോ. മാത്യു മുളയോലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷമാണു നിയുക്ത മെത്രാന്‍ യുകെയില്‍ എത്തിച്ചേര്‍ന്നത്. ഒക്‌ടോബര്‍ ഒന്‍പതിനു പ്രെസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ വച്ചാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല