ദേശീയ ടീമിന്‍െറ പരിശീലക കുപ്പായം അഴിച്ചുമാറ്റിയ ശേഷം അര്‍ജന്‍റീനയുടെ കളി കണ്ടിട്ടില്ളെന്ന് ഇതിഹാസ ഫുട്ബാളറും അര്‍ജന്‍റീന കോച്ചുമായിരുന്ന ഡീഗോ മറഡോണ. ഇനിയൊരു ക്ഷണമുണ്ടായാല്‍ ഉപേക്ഷിച്ച കുപ്പായത്തിലേക്ക് മടങ്ങിവരാന്‍ താല്‍പര്യമില്ളെന്നും 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അര്‍ജന്‍റീനക്ക് കളി തന്ത്രങ്ങള്‍ മെനഞ്ഞുനല്‍കിയ ഡീഗോ വെളിപ്പെടുത്തി.
സ്പാനിഷ് സ്പോര്‍ട്സ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ തന്‍െറ ടീമിനോടുള്ള നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ ദുബൈ ക്ളബായ അല്‍ വാസിലിന്‍െറ കോച്ചാണ് ഡീഗോ. ‘ടീം വിട്ട ശേഷം ഇതുവരെ അര്‍ജന്‍റീനയുടെ കളികണ്ടിട്ടില്ല. ഇനി ഒരിക്കല്‍ കൂടി കാണണമെന്ന് ആഗ്രഹിക്കുന്നുമില്ല. ഒരിക്കല്‍ കൂടി കോച്ചായിട്ട് അവിടേക്ക് പോവാന്‍ താല്‍പര്യവുമില്ല. എനിക്ക് ശാന്തമായി പണിയെടുക്കണം. ആ ചൂടന്മാര്‍ക്കിടയിലേക്ക് ഇനിയില്ല’ മറഡോണ പറഞ്ഞു.
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കു മുന്നില്‍ തോല്‍വി വഴങ്ങി പുറത്തായതിനു പിന്നാലെ പരിശീലക വേഷം നഷ്ടമായ മറഡോണ അന്നുമുതല്‍ ദേശീയ ഫെഡറേഷന്‍ തലവന്‍ ജൂലിയോ ഗ്രന്‍ഡാനോക്കെതിരെ കടുത്ത വിമര്‍ശങ്ങളാണ് ഉന്നയിക്കുന്നത്. 1979 മുതല്‍ ഫെഡറേഷന്‍ തലപ്പത്തുള്ള ജൂലിയോയെ കിഴവനെന്നും അഴിമതിക്കാരനെന്നുമാണ് ഡീഗോ വിളിച്ചത്. മറഡോണക്ക് പകരക്കാരനായി നിയമിച്ച പഴയ കളിക്കൂട്ടുകാരന്‍ സെര്‍ജിയോ ബാറ്റിസ്റ്റയെ കോപ അമേരിക്കയിലെ തോല്‍വിയെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. പുതിയ കോച്ച് അലജാന്ദ്രെ സബെല്ലക്കു കീഴില്‍ കൊല്‍ക്കത്തയിലും ധാക്കയിലും അര്‍ജന്‍റീന ജയിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല