സ്വന്തം ലേഖകന്‍: ‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്.
നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി വെള്ളിത്തിരയിലെത്തും. ചിത്രത്തിന്റെ പ്രൊമോഷണല്‍ ഡയലോഗ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.
ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനാണ് ‘മരയ്ക്കാറിനെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. ബ്രിട്ടീഷ് പോര്‍ച്ചുഗീസ് ചൈനീസ് നടന്മാരും ചിത്രത്തില്‍ സഹകരിക്കും. മലയാളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല