സ്വന്തം ലേഖകന്‍: തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി. കഴിഞ്ഞമാസം ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്റ് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 മരണം നടന്ന സാഹചര്യത്തിലാണ് ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ്’ എന്ന പേരില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്തത്.
വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള റാലിയില്‍ പാര്‍ക്ക്‌ലാന്റ് വെടിവെപ്പിനെ അതിജീവിച്ച എമ്മ ഗോണ്‍സാലന്‍സ് വാഷിങ്ടന്‍ ഡി.സിയില്‍ വച്ച് പ്രസംഗിച്ചു. പ്രസംഗത്തില്‍ പാര്‍ക്ക് ലാന്റ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ എടുത്തു പറഞ്ഞ ശേഷം ആറ് മിനുട്ടും 20 സെക്കന്റും അവര്‍ നിശബ്ദയായി. പാര്‍ക്ക് ലാന്റ് കൊലപതാകത്തിന് എടുത്ത സമയമായിരുന്നു ആറ് മിനുട്ടും 20 സെക്കന്റും.
സര്‍ക്കാറിനോട് സഹായം ചോദിച്ച് കരഞ്ഞ് തങ്ങള്‍ തളര്‍ന്നുവെന്ന് മറ്റൊരു വദ്യാര്‍ഥിയായ മിയ മിഡില്‍ടണ്ണും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. തോക്ക് സൂക്ഷിക്കാനുള്ള പ്രായവും, തോക്കുകളുടെ ലഭ്യത സംബന്ധിച്ചും പുതിയ നിയമം വേണമെന്നാണ് മാര്‍ച്ചില്‍ പങ്കെടുത്തവരുടെ പ്രധാന ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല