സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പുതിയ വില്ലന്‍ ഗെയിം ‘മറിയം’, കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ബ്ലൂവെയില്‍ പോലുള്ള അപകടകാരികളായ ഗെയിമുകളെക്കുറിച്ച് ലോകമെങ്ങും ആശങ്ക പടരുന്നതിനിടയിലാണ് പുതിയ ഗെയിമായ മറിയം രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂലൈ 25 നാണ് ഈ ഗെയിനെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തു വന്നത്.
കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി പോലുള്ള വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരെ കളിയിലൂടെ ചോര്‍ത്തി എടുക്കുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്. ഓണ്‍ലൈന്‍ ഗെയിമിനെതിരെ ആരോപണങ്ങളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രഗത്തെത്തിയിരിക്കുന്നത്.
കാട്ടിനുള്ളില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിക്കുന്നതാണ് ഗെയിം. കളിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഗെയിമിലൂടെ ചോര്‍ത്തിയെടുക്കുന്നതിനാല്‍ ഇതിനെതിരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സിലെ ദുബായ് പൊലീസ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ എബ്രഹിം അല്‍ മന്‍സൗറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താമസസ്ഥലം എവിടെയാണ് എന്നതുള്‍പ്പടെയുള്ള നിരവധി സ്വകാര്യ വിവരങ്ങളാണ് ഗെയിമിലൂടെ ചോദിക്കുന്നത്. കളിക്കുന്നതിനിടെ സ്മാര്‍ട്ട്‌ഫോണിലെ നിരവധി ഫോള്‍ഡറിലേക്കും ആപ്ലിക്കേഷനിലേക്കും പ്രവേശിക്കേണ്ടതായി വരുമെന്നും ഇത് ഉപഭോക്താവിന്റെ ഫോട്ടോ ആല്‍ബത്തില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാനും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്താനും സഹായകമാകുമെന്നും മേജര്‍ ജനറല്‍ അല്‍ മന്‍സൗറി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല