സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിന് പുളകചാര്ത്തണിയിക്കുന്ന ജപമാല റാലി ഇന്ന് നടക്കും. രാവിലെ പത്ത് മുതല്‍ റഷോമിലെ സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ നിന്നും റാലി ആരംഭിക്കും. മലയാളികളും ഇംഗ്ലീഷ് കമ്യൂണിറ്റിയില്‍ പെട്ടവരും റാലിയില്‍ അണി നിരക്കും.
ഇംഗ്ലണ്ട് ക്രിസ്ത്യന്‍ ലൈഫ് മൂവ്മെന്റിന്റെയും മലയാളി കമ്യൂണിറ്റിയുടെയും സില്‍ഫോര്‍ഡ് രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് റാലി നടക്കുന്നത്. സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന റാലി തുര്ലോ സ്ട്രീറ്റ്, വിമ്സ്ലോ റോഡ്, വില്‍ബ്രഹാം റോഡ്, ഹാര്‍ട്ട് റോഡ്, യു.തൃ റോഡ്, വിജ്മോര്‍ റോഡ് എന്നിവിടങ്ങളിലൂടെ രണ്ടു മൈല്‍ താണ്ടി പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ സമാപിക്കും. ഇടയ്ക്ക് സെന്റ് കേന്റഗന്‍ ചര്‍ച്ചില്‍ വിശ്രമവും ഉണ്ടാകും.
പരിശുട്ദ്ധ അമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണത്തിന്റെ ഏറ്റവും മിന്നിലായി നീങ്ങും. മുത്തു കുടയും ചെണ്ട മേളങ്ങളും പ്രദക്ഷിണത്തിനു അകമ്പടിയാകും. റാലിയുടെ വിജയത്തിനായി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
വിവിധ പള്ളികളില്‍ നിന്നും ബസുകളുമായി എത്തുന്നവര്‍ സെന്റ് എഡ്വേര്‍ഡ് പള്ളിക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയെണ്ടാതാണ്. നമുക്ക് പൈതൃകമായി ലഭിച്ചിരിക്കുന്ന വിശ്വാസം അന്യനാട്ടില്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനും യുകെയില്‍ വിശ്വാസത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമുള്ള അവസരമായി കണ്ടു ഏവരും റാലിയില്‍ പങ്കെടുക്കാന്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07877854876
07915652647
01612242589
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല