1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2016

സാബു ചുണ്ടക്കാട്ടില്‍: യൂറോപ്പിന്റെ ആത്മീയ മാധ്യമരംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ മരിയന്‍ ടൈംസ് യുകെ എഡിഷന്‍ ്രപസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലുപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും വിശ്വാസത്തിന് ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ്, ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു.

പത്രത്തിന്റെ ആദ്യപ്രതി മരിയന്‍ ടി.വി. യുകെ ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജിനു നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തദവസരത്തില്‍ മരിയന്‍ ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരിക്കുന്ന അനില്‍മോന്‍ ജോര്‍ജ്, ലിജോ ചീരന്‍, ഡോ. വെല്‍വിന്‍, മിനി ജോര്‍ജ്, ലിസി സാജ് എന്നിവരും സന്നിഹിതരായിരുന്നു.

ഫിലാഡെല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ടൈംസിന്റെ യു.എസ്. എഡീഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കന്‍ കത്തോലിക്കാ മലയാളികള്‍ക്ക് ഇടയില്‍ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞു. യൂറോപ്പിലെ മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയാറായിരിക്കുന്ന മരിയന്‍ ടൈംസ് യൂറോപ്പിലെ കത്തോലിക്കാ വാര്‍ത്തകള്‍ക്കും വത്തിക്കാന്‍ വാര്‍ത്തകള്‍ക്കും പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. എല്ലാ മാസവും ഒന്നാം തീയതി പുറത്തിറങ്ങും.

ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് യുകെ എഡിഷന്റെ രക്ഷാധികാരിയായിരിക്കും. പ്രശസ്ത വചന പ്രഘോഷകനും മരിയന്‍ ടി.വിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡോമിനിക് ആണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍. ബ്രദര്‍ തോമസ് സാജ് ആണ് മാനേജിംഗ് എഡിറ്റര്‍. ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവരാണ് അഡൈ്വസറി ബോറഡ് അംഗങ്ങള്‍. ഒപ്പം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച എഡിറ്റോറിയല്‍ ടീമും മരിയന്‍ ടൈംസിന്റെ പിന്നിലുണ്ട്.

ബ്രദര്‍ തോമസ് സാജ് കഴിഞ്ഞ 10 വര്‍ഷമായി ആത്മീയ ശുശ്രൂഷാരംഗത്ത് ഡെവണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. മരിയന്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ചെയര്‍മാന്‍കൂടിയാണ്. മരിയന്‍ പ്രയര്‍ ഫെലോഷിപ്പ് ഇംഗ്ലണ്ടിലെ രജിസ്‌ട്രേഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ്. (നമ്പര്‍ 1166289)

മരിയന്‍ ടൈംസ് കൂടാതെ യു.എസ്. മലയാളികളും യൂറോപ്പും ഇതിനകം ഹൃദയപൂര്‍വം സ്വീകരിച്ചുകഴിഞ്ഞ് മരിയന്‍ ടി.വിയും ക്വീന്‍മേരി മിനിസ്ട്രിയുടെ സംരംഭമാണ്. ക്വീന്‍മേരി മിനിസ്ട്രിയില്‍നിന്ന് രണ്ട് പ്രസിദ്ധീകരണങ്ങള്‍കൂടി അണിയറയില്‍ ഒരുങ്ങുകയാണ്.് മരിയഭക്തി ച്രരിപ്പിക്കുന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മരിയന്‍ വോയ്‌സ് ഡിസംബറില്‍ പുറത്തിറങ്ങും. സമ്പൂര്‍ണ ഇംഗ്ലീഷ് കുടുംബ മാസികയായ മരിയന്‍ ഫോക്കസ് മാര്‍ച്ചില്‍ പുറത്തിറങ്ങും.

മരിയന്‍ ടൈംസ് കോപ്പികള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരിലോ ഇമെയിലിലോ ഓഫീസ് വിലാസത്തിലോ ബന്ധപ്പെടണം.

Br. Thomas Saj, 4, Magnolia Ave, Exeter, EX2 6DJ, UK
Email: marianminitsryuk@gmail.com
Phone: 01392758112, 07809502804
Web: www.mariantveurope.org

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.