യുകെയില്‍ മരിയുവാന അല്ലെങ്കില്‍ കഞ്ചാവ് നിയമവിധേയമാക്കുന്ന കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഞ്ചാവിനെ നിയമവിധേയമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം സര്‍ക്കാരിന് ലഭിച്ചിരുന്നു. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ മരിയുവാന ലോ നിലവിലുണ്ട്. ഇതിന് സമാനമായ സംവിധാനം യുകെയിലുമൊരുക്കണമെന്നാണ് ക്യാംപെയിന്‍ നടത്തുന്ന ആളുകള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത മാസം 12 മുതല്‍ വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ ആരംഭിക്കുമെന്നും ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ചര്‍ച്ച കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും കഞ്ചാവ് നിയമവിധേയമാക്കില്ലെന്നും വിലയിരുത്തലുകള്‍ പുറത്തു വരുന്നുണ്ട്. ക്ലീന്‍ യുകെ എന്ന് തുടങ്ങി നിരവധി ക്യാംപെയ്‌നുകളാണ് ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടണില്‍ ഉടനീളം നടന്നത്. ഇതാദ്യമായിട്ടാണ് ബ്രിട്ടണിലെ ആളുകള്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന ക്യാംപെയ്‌നിന് ഇത്രമേല്‍ പിന്തുണ പ്രഖ്യാപിക്കുന്നത്.
വ്യക്തികളും ഏതാനും ചില സംഘടനകളുമാണ് ക്യാംപെയിന് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ മുന്‍നിലപാടില്‍ അയവുണ്ടാകാന്‍ സാധ്യതയില്ല. കഞ്ചാവിന്റെ ഉപയോഗം ബ്രിട്ടണില്‍ നിയമവിരുദ്ധമായ പ്രവൃത്തിയായി തന്നെ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല