1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2016

സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ കാമുകി, കൊല്ലാനെത്തിയ ചാരവനിത, കുഞ്ഞിന്റെ അമ്മ, എല്ലാമായ മാരീറ്റാ ലോറന്‍സിന്റെ ജീവിതം. അന്തരിച്ച ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോയുടെ മരണവാര്‍ത്ത കേട്ട് ലോകം മുഴുവന്‍ ഞെട്ടുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുമ്പോള്‍ അമേരിക്കന്‍, ജര്‍മ്മന്‍ വംശജയായ മാരീറ്റാ ലോറന്‍സ് സമ്മിശ്ര വികാരങ്ങളിലൂടെ കടന്നു പോകുകയായിരുന്നു.

പത്തൊമ്പതാം വയസ്സില്‍ 1959 ലാണ് കാസ്‌ട്രോ മരിറ്റയുമായി കണ്ടുമുട്ടുന്നത്. അന്ന് കമ്യൂണിസ്റ്റ് നേതാവുമായി വികാരോഷ്മളമായ ഒരു പ്രണയം ആസ്വദിച്ചിരുന്നതായും പിന്നീട് സിഐഎയ്ക്ക് വേണ്ടി അദ്ദേഹത്തിന് നേരെ വധശ്രമം നടത്തുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നതായും ലോറന്‍സ് പറയുന്നു. 1959 ലാണ് ഇവരുടെ അവിശ്വസനീയമായ കഥ ആരംഭിക്കുന്നത്. ഹവാന തുറമുഖത്ത് പിതാവിന്റെ എംഎസ് ബര്‍ലിന്‍ നങ്കൂരമിട്ടപ്പോള്‍. പട്ടാള യൂണിഫോറം ധരിച്ച ഒരു കൂട്ടം ആള്‍ക്കാര്‍ ബോട്ടില്‍ കപ്പലിനടുത്തേക്ക് എത്തി. അവരില്‍ ഏറ്റവും ഉയരം കൂടിയ ചുണ്ടില്‍ സിഗാര്‍ വെച്ചിരുന്ന തിളങ്ങുന്ന കണ്ണുകളുള്ളയാള്‍ കാസ്‌ട്രോ ആയിരുന്നു. അന്ന് കാസ്‌ട്രോയ്ക്ക് 33 വയസ്സായിരുന്നു.

പ്രണയം തളിരിട്ടു നീങ്ങുന്നതിനിടയില്‍ ഹവാന ഹില്‍ട്ടണിലെ കാസ്‌ട്രോയുടെ പെന്റാഹൗസ് അപ്പാര്‍ട്ട്‌മെന്റില്‍ 74 ാം നിലയിയോട് ഇവര്‍ ഏറെ കടപ്പെട്ടിരിക്കുന്നു. രണ്ടു മാസത്തിന് ശേഷം ഇവര്‍ ഗര്‍ഭിണിയായി. എന്നാല്‍ സന്തോഷം നീണ്ടു നിന്നില്ല. ഗര്‍ഭം പ്രസവത്തോട് അടുക്കുന്ന കാലത്ത് ഒരു ദിവസം ഒരു ഗ്‌ളാസ് പാല്‍ കുടിക്കുമ്പോള്‍ എല്ലാം ഇരുളിലായി. മണിക്കൂറുകള്‍ക്ക് ശേഷം കണ്ണു തുറക്കുമ്പോള്‍ താന്‍ ഗുരുതരമായ രോഗബാധിതയാണെന്നും കുട്ടി ഇനിയില്ലെന്നും മനസ്സിലാക്കി. എല്ലാറ്റിനും പിന്നില്‍ സിഐഎ ആയിരുന്നെന്നും ഫിഡലിനോട് വൈരാഗ്യം ഉണ്ടാക്കി തന്നെ ഉപയോഗിക്കുകയായിരുന്നു സിഐഎ ലക്ഷ്യമിട്ടിരുന്നതെന്നും പിന്നീട് നടന്ന അഭിമുഖങ്ങളില്‍ അവര്‍ ആരോപിച്ചിട്ടുണ്ട്.

അതേസമയം ലോറന്‍സിന് കുട്ടി പിറന്നതായി ഒരു തെളിവും ഇതുവരെ ബാക്കിയില്ല. അസുഖത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് അവര്‍ തിരികെ പറന്നു. പിന്നീട് തന്റെ കുട്ടിയെ ഇല്ലാതാക്കിയത് കാസ്‌ട്രോയായിരുന്നെന്നാണ് സിഐഎ വിശ്വസിപ്പിച്ചത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് പതിയെപതിയെ സിഐഎ തന്നെ ബ്രെയിന്‍വാഷ് ചെയ്ത് എല്ലാം വിശ്വസിപ്പിച്ചു. കാസ്‌ട്രോ അമേരിക്കയ്ക്ക് ഭീഷണിയല്ല. പക്ഷേ അയാള്‍ അപകടമാണെന്ന് ഏജന്റുമാര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. അയാളെ ഇല്ലാതാക്കാന്‍ കൂടെ നില്‍ക്കണമെന്നും പറഞ്ഞതോടെ താന്‍ സമ്മതിച്ചു. കാസ്‌ട്രോയുടെ കിടപ്പറയിലേക്ക് കയറാന്‍ കഴിയുന്ന ഏക സ്ത്രീ എന്ന തന്റെ പദവി ഉപയോഗിച്ചു. തുടര്‍ന്ന സിഐഎ യുടെ ജോലി ഏറ്റെടുത്ത് 1960 ല്‍ സിഐഎ ഡബിള്‍ ഏജന്റ് ഫ്രാങ്ക് സ്റ്റര്‍ഗിസിനെ മിയാമിയില്‍ ചെന്നു കാണുകയും അയാള്‍ ഒരു കൂട്ടം വിഷഗുളികകള്‍ നല്‍കുകയും ചെയ്തു.

കാസ്‌ട്രോ കുടിക്കുന്ന പാനീയങ്ങളില്‍ ഗുളിക നിക്ഷേപിക്കുക സംശയിക്കപ്പെടാതെ രക്ഷപ്പെടുക. ഇതായിരുന്നു ചെയ്യേണ്ടിയിരുന്ന ജോലി. ക്യൂബന്‍ കസ്റ്റംസിനെ ഭയന്ന് ഗുളികകള്‍ ഒളിപ്പിച്ചത് കോള്‍ഡ് ക്രീമിലായിരുന്നു. ഹവാനയിലെ പെന്റാഹൗസില്‍ എത്തുകയും ഗുളിക ഒരു ഗ്‌ളാസ്സ് വെള്ളത്തില്‍ ഇടാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ ഗുളിക ക്രീമില്‍ കലര്‍ന്നു. തുടച്ചെടുക്കാന്‍ ശ്രമം നടത്തി. പക്ഷേ കഴിഞ്ഞില്ല. കാര്യങ്ങള്‍ പൊളിയുന്നു എന്ന് പരിഭ്രമിച്ച് ഫ്‌ളഷ് ചെയ്യാന്‍ നോക്കിയെങ്കിലും അത് താഴേയ്ക്ക് പോയില്ല. ഈ സമയത്ത് ഫിഡല്‍ കൃത്യമായി കയറി വരികയും ചെയ്തു.

തന്റെ നീക്കം കാസ്‌ട്രോ മണത്തിരുന്നു. മുറിയിലേക്ക് വന്ന അദ്ദേഹം തന്റെ തോക്ക് പുറത്തെടുത്തു. ആദ്യം വിചാരിച്ചു തന്നെ വെടിവെച്ചു കൊല്ലാന്‍ ഒരുങ്ങുക ആണെന്ന്. എന്നാല്‍ തോക്ക് തന്റെ കയ്യിലേക്ക് തന്നിട്ട് നീ എന്നെ കൊല്ലാന്‍ വന്നതല്ലേ എന്ന് ചോദിച്ചു. അതിന് ശേഷം സിഗററ്റ് എടുത്ത് എന്റെ കണ്ണിന് മുന്നില്‍ വന്ന് ഒന്ന് ആളിച്ചു വലിച്ചു. അദ്ദേഹത്തെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നതിനാലും ഞാന്‍ അദ്ദേഹത്തെ അഗാധമായി പ്രണയിക്കുന്നതിനാലും തനിക്ക് ഒരിക്കിലും കാസ്‌ട്രോയെ വധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. തോക്കില്‍ നിന്നും വെടിയുണ്ടാകളെല്ലാം എടുത്ത് അദ്ദേഹത്തിന്റെ കയ്യില്‍ വെച്ചു. എന്റെ ആത്മവിശ്വാസത്തിന് മേല്‍ കൃത്യമായി ആധിപത്യം നേടിയ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ വീണ്ടും പ്രണയിച്ചു. ഡെയ്‌ലി ന്യൂസിന് നലകിയ അഭിമുഖത്തിലായിരുന്നു ലോറന്‍സോ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫിഡലിന്റെ ആദ്യ പ്രണയിനിയായും ഫിഡലിനെ കൊല്ലാന്‍ അമേരിക്ക ഉപയോഗിച്ച ആദ്യ ചാരവനിതയായും മാരീറ്റ ലോറന്‍സോ പ്രശസ്തയാകുകയും ചെയ്തു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ വിശ്രമ ജീവിതം നയിക്കുന്ന മാരീറ്റ എന്നാല്‍ അറിയപ്പെടുന്നത് വെനസ്വേലയിലെ ഏകാധിപതി മാര്‍കോസ് പെരിസ് ജിമെനെസിന്റെ കാമുകി എന്ന പേരിലാണ്. കാസ്‌ട്രോയുമായി പിരിഞ്ഞ ശേഷം ജിമെനെസുമായി അടുത്ത മാരീറ്റക്കു ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടാകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.