സ്വന്തം ലേഖകന്‍: തന്റെ സ്ഥിരം വേഷത്തിന്റെ രഹസ്യം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒടുവില്‍ വെളിപ്പെടുത്തി, എന്താണത്? ഫേസ്ബുക്ക് മുതലാളിയായിട്ടും, ലോകത്തെ ഏറ്റവും സമ്പന്നരായ മനുഷ്യരില്‍ ഒരാളായിട്ടും സുക്കര്‍ബര്‍ഗിന്റെ സ്ഥിരവേഷം ഒരേ പോലുള്ള ടീ ഷര്‍ട്ടാണ്.
ഇത്രയേറെ സമ്പത്തുണ്ടായിട്ടും എന്തുകൊണ്ടാണ് സുക്കര്‍ബര്‍ഗ് ഇത്തരമൊരു വേഷം മാത്രം ധരിക്കുന്നത്. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗ്. തന്റെ വസ്ത്ര അലമാരയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരേ നിറത്തിലുള്ള അനേകം ടീ ഷര്‍ട്ടുകള്‍ ചിത്രത്തില്‍ കാണാം. ചാര നിറത്തിന്റെ രണ്ട് ഷെയ്ഡുകള്‍ ഉണ്ടെന്നു മാത്രം.
സുക്കര്‍ബര്‍ഗ് അതിനു പറയുന്ന കാരണം ഇതാണ്: വസ്ത്രധാരണത്തില്‍ ഒട്ടും ശ്രദ്ധിക്കേണ്ട. അതിനാല്‍, മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കാന്‍ കഴിയുന്നു. 2014 ല്‍ ഒരു പൊതു ചോദ്യോത്തര പരിപാടിയില്‍ വസ്ത്രധാരണത്തെ കുറിച്ച് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘സമൂഹത്തിന് ഏറ്റവും നന്‍മ ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറച്ചു തീരുമാനങ്ങള്‍ എടുക്കത്തക്ക രീതിയില്‍ ജീവിതം ലളിതമാക്കാനാണ് എന്റെ ഉദ്ദേശ്യം.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല