സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന് അന്തരാവകാശി, മാര്‍ക്ക് സുക്കര്‍ബര്‍ഗ് അച്ഛനാകാന്‍ ഒരുങ്ങുന്നു. അച്ഛനാകാന്‍ പോകുന്നു. സന്തോഷ വാര്‍ത്തയറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഫേസ്ബുക്കില്‍ 30 ദശലക്ഷം ഫോളോവര്‍മാരുള്ള സക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് ലൈക്കുകളുടെ പ്രവാഹമാണ്. നിങ്ങളോട് പങ്കുവയ്ക്കാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഞാനും പ്രിസില്ലയും ഒരു പെണ്‍കുഞ്ഞിനെ കാത്തിരിക്കുന്നു എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ ഇന്നലത്തെ പോസ്റ്റ്.
സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം, പോസ്റ്റിന് മറ്റൊരുദ്ദേശ്യം കൂടിയുണ്ടെന്ന് സക്കര്‍ബര്‍ഗ് തുടര്‍ന്ന് പറയുന്നു. മുന്‍പ് മൂന്നുതവണ പ്രിസില്ല ഗര്‍ഭം ധരിച്ചിരുന്നെങ്കിലും, ഒരു കുഞ്ഞെന്ന സ്വപ്നം പൂവണിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ അപകടഘട്ടം തരണംചെയ്തു.
സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം, സമാനമായ ദുരനുഭവം ഉള്ളവര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കാനാണ് പോസ്‌റ്റെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു. സ്വന്തം ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നവരാണ് ഏറെയും. ഒറ്റപ്പെടുമെന്ന ഭയമാണ് പലരേയും പിന്തിരിപ്പിക്കുന്നത്.
എന്നാല്‍ തുറന്നുപറച്ചില്‍ ആശ്വാസം പകരുമെന്ന തിരിച്ചറിവാണ് പോസ്റ്റിന് പിന്നിലെന്നും സക്കര്‍ ബര്‍ഗ് എഴുതുന്നു. തീര്‍ന്നില്ല, തന്റെ ആശയങ്ങളോട് പിറക്കാനിരിക്കുന്ന കുഞ്ഞിനും പൂര്‍ണ്ണയോജിപ്പുണ്ടെന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം. സ്‌കാനിംഗില്‍, ലൈക്ക് അടിച്ചാണ്, കുഞ്ഞു സക്കര്‍ബര്‍ഗ് അച്ഛന് പിന്തുണ പ്രഖ്യാപിച്ചതെന്നും സക്കര്‍ബര്‍ഗ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല