ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായ പ്രമുഖരില്‍ ഒരാളാണ് മാര്‍ക്ക് സക്കര്‍ബെര്‍ഗ് എന്ന കാര്യത്തില്‍ ഓരു സംശയവുമുണ്ടാകില്ല. ജീവിതത്തില്‍ വിജയിച്ച വ്യക്തികള്‍ കരിയറിനെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും എന്ത് പറഞ്ഞാലും നമ്മള്‍ അത് ശ്രദ്ധിക്കാറുണ്ട്, ചില അവസരങ്ങളില്‍ അത് അതേപടി പകര്‍ത്താനും ശ്രമിക്കാറുണ്ട്. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സക്കര്‍ബര്‍ഗിനോട് ഒരാള്‍ ചോദിച്ചത് ഇതാണ്. ‘ഒരു ജീവനക്കാരനില്‍ നിങ്ങള്‍ നോക്കുന്നത് എന്താണ്’?
സക്കര്‍ബര്‍ഗിന്റെ ഉത്തരം ഇങ്ങനെയായിരുന്നു
ഞാനൊരാളെ നേരിട്ട് ജോലിക്കെടുക്കണമെങ്കില്‍ എനിക്ക് അയാള്‍ക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരണം. അതൊരു മികച്ച പരീക്ഷാ രീതിയാണ്.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉടമയായ സക്കര്‍ബര്‍ഗ് കഴിഞ്ഞ കാലത്തായി ടെലികോം കമ്പനികളുടെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ടെലികോം കമ്പനികള്‍ ഭീമമായ തുക മുടക്കുമ്പോള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാമൊക്കെ ടെലികോം കമ്പനികളുടെ മുതല്‍മുടക്കില്‍ ലാഭം കൊയ്യുന്നു എന്നായിരുന്നു കമ്പനി മേധാവികളുടെ പരാതി. ഒരു ടെലികോം കമ്പനിയുടെ മേധാവി സക്കര്‍ബര്‍ഗിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്
നമ്മള്‍ നടത്തുന്ന പാര്‍ട്ടിക്ക് വരുന്ന ഒരാളെപോലാണ് സക്കര്‍ബര്‍ഗ്. കൈയ്യുംവീശി പാര്‍ട്ടിക്ക് വന്ന് ഡ്രിങ്ക്‌സും കഴിച്ച്, നമ്മുടെ പെണ്‍കുട്ടികളെയും കിസ് ചെയ്ത് തിരിച്ച് പോകും. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും സമാനമായ വിമര്‍ശനങ്ങള്‍ സക്കര്‍ബര്‍ഗിന് നേര്‍ക്ക് ഉയര്‍ന്നിരുന്നു. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് ആക്‌സസ് പദ്ധതിയായ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയുടെ കാര്യങ്ങള്‍ പറഞ്ഞാണ് സക്കര്‍ബര്‍ഗ് സ്വയം പ്രതിരോധിച്ചത്.
കഴിഞ്ഞ ദിവസം ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ ഫെയ്‌സ്ബുക്ക് സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 20ന് മുകളിലായിരുന്ന സക്കര്‍ബര്‍ഗിന്റെ സമ്പാദ്യം ഒരു വര്‍ഷം കൊണ്ടാണ് കുത്തനെ വര്‍ദ്ധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല