മരിലിന്‍ മണ്‍റോയെക്കുറിച്ചു പറയുമ്പോള്‍ മനസില്‍ വരുന്നത് നിരവധി ചിത്രങ്ങളാണ്. കാറ്റത്ത് ഉയര്‍ന്നു പോയ പാവാട കൈകളാല്‍ പിടിച്ചു നിര്‍ത്തുന്ന ബ്ലണ്ട് ബോംബ്ഷെല്‍ മുതല്‍ വ്യത്യസ്തമായ പല ചിത്രങ്ങളും. ഹോളിവുഡില്‍ ഒരു കാലത്ത് ഹോട്ട് ഹീറോയിനായി തിളങ്ങി നിന്ന മരിലിന്‍റെ ഓര്‍മകള്‍ക്കെല്ലാം കോടികളാണ് വില പറയുന്നത്. ഇപ്പോഴിതാ മരിലിന്‍ മണ്‍റോയുടെ വിവാഹമോതിരവും ലേലത്തിനു വയ്ക്കുന്നു. വരനും ബേസ്ബോള്‍ താരവുമായ ജോ ഡിമാഗിയോ വിവാഹത്തിന് 1954 ജനുവരി പതിനാലിന് അണിയിച്ച 3.5 ക്യാരറ്റ് പ്ലാറ്റിനം ആന്‍ഡ് ഡയമണ്ട് റിങ്ങാണ് ലേലത്തില്‍ വയ്ക്കുന്നത്.
ഇതു മാത്രമല്ല മരിലിന്‍ ഓര്‍മകളില്‍ ഉള്‍പ്പെടുന്നത്. വിസാര്‍ഡ് ഒഫ് ഓസിലെ റൂബി സ്ലിപ്പേഴ്സ്, 1962ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ എഫ്.കെന്നഡിയുടെ പിറന്നാള്‍ ആഘോഷത്തിനായി മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലേക്കു ക്ഷണിച്ച കത്ത്. ഏള്‍ മൊറാന്‍ വരച്ച മരിലിന്‍റെ നഗ്നചിത്രം എന്നിവയും ലേലത്തിന് എത്തുന്നുണ്ട്. പതിനഞ്ച്, പതിനാറ് തീയതികളില്‍ നടത്തുന്ന ലേലത്തിലാവും ഈ വിലമതിക്കാനാവാത്ത ശേഖരങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കുക.
ബെവര്‍ലി ഹില്‍സിലെ പലെ സെന്‍ററില്‍ പ്രൊഫൈല്‍സ് ഇന്‍ ഹിസ്റ്ററീസ് ഐക്കണ്‍സ് ഒഫ് ഹോളിവുഡ് ഓക്ഷനാണ് ലേലം സംഘടിപ്പിക്കുന്നത്. ഫ്രണ്ട്സ് സിറ്റ്കോമിലെ സെന്‍ട്രല്‍ പാര്‍ക്ക് കൗച്ച്, സ്റ്റീവ് മക്ക്വീന്‍, ജോണ്‍ വെയ്ന്‍ തുടങ്ങിയവരുടെ കൈവശമുണ്ടായിരുന്ന അത്യപൂര്‍വ വസ്തുക്കള്‍ എന്നിവയും ലേലത്തിനെത്തുന്നു. എന്തായാലും മരിലിന്‍റെ വിവാഹമോതിരമായരിക്കും ലേലപ്പുരയിലെ ഹോട്ട് ഫേവറിറ്റ് എന്ന കാര്യത്തില്‍ സംശയമേയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല