ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ആംഗിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഡോ. റോവന്‍ വില്യംസും ഇവിടെ സെന്റ് ഗ്രിഗറി പള്ളിയില്‍ ഒരുമിച്ച് പ്രാര്‍ഥന നടത്തി. ഐക്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചുവെങ്കിലും ഇരുസഭകളും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് കാര്യമായ തിരനോട്ടം നടത്തിയില്ല. ആര്‍ച്ച് ബിഷപ്പുമായി നേരത്തെ വത്തിക്കാനില്‍ സ്വകാര്യകൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ, ഐക്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനാനിരതമായ ജീവിതത്തിനുമുള്ള ബാധ്യത പുതുക്കാന്‍ എല്ലാ ക്രിസ്ത്യാനികളോടും അഭ്യര്‍ഥിച്ചു.
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാനുള്ള നീക്കങ്ങളെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അപലപിച്ചു. വിവാഹത്തിന്റെ നിര്‍വചനം തന്നെ മാറ്റാനുള്ള രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരുടെ നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്കി. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധവും സഹവാസവും പാപമാണെന്നും ഇവ സമൂഹത്തിന്റെ സ്ഥിരതയെ ബാധിക്കുമെന്നുമുള്ള കാര്യങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്നും മാര്‍പ്പാപ്പ ബിഷപ്പുമാര്‍ക്ക് നിര്‍ദേശം നല്കി.
യു.എസ്. സംസ്ഥാനങ്ങളായ വാഷിങ്ടണും മെരിലാന്‍ഡും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാര്‍പ്പാപ്പ സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. അടുത്തിടെ, ഗര്‍ഭ നിരോധന പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്കാമെന്നുള്ള നിയമം അമേരിക്കയില്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ബിഷപ്പുമാര്‍ ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ബ്രിട്ടനിലും സ്വര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല