സ്വന്തം ലേഖകന്‍: പുരുഷധനം സ്വന്തമാക്കാന്‍ വിവാഹ തട്ടിപ്പ്, തായ്‌ലന്‍ഡില്‍ യുവതി വിവാഹം കഴിച്ചത് 11 തവണ. രണ്ടു വര്‍ഷത്തിനിടെയാണ് സമുത് സഖോന്‍ പ്രവിശ്യയിലെ ക്രാത്തും ബീന്‍ സ്വദേശിയായ ജരിയപോണ്‍ ബുവായ (നമോണ്‍31) 11 തവണ വിവാഹിതയായത്. തായ്‌ലന്‍ഡിലെ നാഖോണ്‍ പഥോം പ്രവിശ്യയിലായിരുന്നു വിവാഹ പരമ്പര നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ജരിയപോണിനേയും ഇവരുടെ യഥാര്‍ഥ ഭര്‍ത്താവ് കിറ്റിസാക് ടാന്‍തിവാട്കുള്‍ (33) നേയും പോലീസ് അറസ്റ്റ് ചെയ്തു.
തായ് പാരമ്പര്യം അനുസരിച്ചു വിവാഹത്തിനു പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കാണു പണം നല്‍കേണ്ടത്. ഈ പണം സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു നമോണ്‍ കല്യാണ പരമ്പര നടത്തിയത്. വിവാഹം കഴിഞ്ഞു പണം കൈക്കലാക്കി മുങ്ങുകയായിരുന്നു നമോണിന്റെ പതിവ്. ഭര്‍ത്താക്കന്‍മാരില്‍ നിന്നായി ആറായിരം ഡോളര്‍ മുതല്‍ 30,000 ഡോളര്‍വരെ ഇവര്‍ കൈക്കലാക്കി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാത്രം നാലു വിവാഹങ്ങളാണ് ഇവര്‍ ഒറ്റയടിക്ക് നടത്തിയത്. 12 പേരാണ് നമോണിനെതിരേ പരാതിയുമായി എത്തിയത്. പിന്നീട് ഒരാള്‍ പരാതിയില്‍നിന്നു പിന്‍വാങ്ങുക!യും ചെയ്തു.
ഫേസ്ബുക്കിലൂടെയാണ് താന്‍ നമോണുമായി പരിചയപ്പെട്ടതെന്നു പരാതിക്കാരനായ പ്രസാര്‍ണ്‍ പറയുന്നു. തമ്മില്‍ കണ്ടശേഷം ഇവര്‍ സമാഗമത്തിനു നിര്‍ബന്ധിച്ചു. പിന്നീട് വിവാഹിതരായി. ഏറെക്കഴിയു മുമ്പെ പണവുമായി വധു സ്ഥലംകാലിയക്കിയെന്നും പ്രസാര്‍ണ്‍ പരാതിയില്‍ പറയുന്നു. സമാഗമത്തിനുശേഷം ഏഴു മാസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്നും വിവാഹം കഴിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് വിവാഹിതരായതെന്നും പ്രസാര്‍ണ്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്. സംഭവത്തില്‍ തായ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല