1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

ഈ റെയ്ഡ് നടത്തിയ ബ്രിട്ടീഷ് പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിക്കാണും. കാരണം അത്രയും കുട്ടികളുടെ നഗ്ന ചിത്രങ്ങളാണ് ഒരു പിതാവിന്റെ കൈയ്യില്‍നിന്ന് പിടികൂടിയത്. റോജര്‍ ബോര്‍ട്ടന്‍ എന്ന അമ്പത്തിയാറുകാരനെയാണ് പോലീസ് പിടികൂടിയത്. ഒരു മനുഷ്യായുസില്‍ കണ്ടുതീര്‍ക്കാനാവില്ലെന്ന് കോടതി വിലയിരുത്തിയ അത്രയും നഗ്ന ചിത്രങ്ങളാണ് റോജര്‍ ബോര്‍ട്ടന്റെ കൈവശം ഉണ്ടായിരുന്നത്. മില്യണ്‍ കണക്കിന് ചിത്രങ്ങളെന്ന് വേണമെങ്കില്‍ ഒരു കണക്ക് പറയാം. ഇന്റര്‍നെറ്റില്‍ കുത്തിപ്പിടിച്ചിരുന്ന് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു ഇത്രയും ചിത്രങ്ങള്‍.

ഇക്കൂട്ടത്തില്‍ പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളുമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ റോജര്‍ ഒരു കൂസലുമില്ലാതെയാണ് പെരുമാറിയത്. റോജര്‍ ബോര്‍ട്ടനെതിരെ ചുമത്തിയിരിക്കുന്നത് ഇരുപത്തിയൊന്നിലധികം കുറ്റങ്ങളാണ്. 957,351 ചിത്രങ്ങളും വീഡിയോകളുമാണ് റോജറിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. ഇതിലെ ചില ചിത്രങ്ങള്‍ ലെവല്‍ അഞ്ച് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഭൂരിഭാഗവും ലെവല്‍ ഒന്ന് വിഭാഗത്തില്‍പ്പെടുത്താവുന്നതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2008 നവംബറിലാണ് റോജറിനെ അറസ്റ്റുചെയ്തത്. എന്നാല്‍ ഇത്രയും ചിത്രങ്ങള്‍ ഉള്ളതുകൊണ്ടാണ് കോടതി നടപടികള്‍ക്ക് ഇത്രയും കാലതാമസമെടുത്തത്. ബ്രിട്ടണിലെ ഏറ്റവും വലിയ നഗ്നചിത്രവേട്ടയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. റോജറിനെ ജയില്‍ശിക്ഷ കൂടാതെ ചികിത്സയ്ക്കും വിധിക്കുമെന്നാണ് കരുതപ്പെടുന്നത്. വിവിധ കുറ്റങ്ങളിലായി ഒരുപാട് കൊല്ലത്തെ ജയില്‍ശിക്ഷ ലഭിക്കുമെന്നും കരുതപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.