സുന്ദരിയായ രാജകുമാരിയെ വിവാഹം ചെയ്യുന്ന ആള്‍ക്ക് രാജ്യത്തിന്റെ പകുതി സമ്മാനമായി നല്‍കിയ രാജാവിന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെ ഇതാ കോടീശ്വരനായ ഒരു പിതാവ് തന്റെ മകളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ആള്‍ക്ക് നാല്‍പ്പത് മില്യണ്‍ പൗണ്ട് സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മകള്‍ സുന്ദരിയാണ്. പക്ഷേ ഒരു പ്രശ്‌നമുണ്ട്. പെണ്‍കുട്ടി സ്വവര്‍ഗ്ഗ അനുരാഗിയാണ്.
ഹോംഗ്‌കോംഗിലെ ബിസിനസ് ടൈക്കൂണ്‍ ആയ സെസില് ചാവോയുടെ മകള്‍ ജിജിയെ വിവാഹം ചെയ്യുന്ന ആള്‍ക്കാണ് സ്വപ്‌നതുല്യമായ തുക സമ്മാനം കിട്ടുന്നത്. എന്നാല്‍ വെറുതേ കയറിച്ചെന്ന് വിവാഹം കഴിക്കാന്‍ സാധിക്കില്ല. സ്വവര്‍ഗ്ഗാനുരാഗിയായ ജിജിയുടെ ഹൃദയം കീഴടക്ക് വേണം വിവാഹം കഴിക്കാന്‍. ലെസ്ബിയനായ ജിജി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പിതാവ് മകളുടെ മനസ്സ് കീഴടക്കുന്ന പുരുഷന് സമ്മാന വാഗ്ദാനവുമായി രംഗത്ത് എത്തിയത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ജിജി തന്റെ പങ്കാളിയെ വിവാഹം ചെയ്തതായി വാര്‍ത്ത പുറത്തുവിട്ടത്. ഏഴുവര്‍ഷമായി ഫ്രാന്‍സില്‍ താമസിക്കുന്ന ലെസ്ബിയന്‍ പങ്കാളിയെ ജിജി ഈ വര്‍ഷം ആദ്യം വിവാഹം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എ്ന്നാല്‍ സെസില്‍ ഈ വാര്‍ത്ത നിക്ഷേധിച്ചു. തന്റെ മകള്‍ ഇപ്പോഴും ഒറ്റയ്ക്കാണ് എന്നാണ് സെസിലിന്റെ വാദം.
33 കാരിയായ മകളെ വിവാഹം കഴിക്കുന്നയാളുടെ സമ്പത്ത് താന്‍ കാര്യമാക്കുന്നി്‌ല്ലെന്ന് സെസില്‍ പറയുന്നു. അയാള്‍ ഉദാരമതിയും നന്മയുള്ളവനും ആയിരിക്കണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സെസില്‍ പറയുന്നു. ജിജി സുന്ദരിയും മാതാപിതാക്കളെ അനുസരിക്കുന്നവളുമാണ്. അതിനാല്‍ വിവാഹം കഴിക്കുന്നയാള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരിക്കില്ലെന്നും ഇയാള്‍ പറയുന്നു.
ഹോംഗ്‌കോംഗില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമല്ല. 1991ലാണ് സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. സിസില്‍ ചാവോ ഹോംകോംഗിലെ പ്രശസ്തനായ വ്യാപാരിയും സാമൂഹിക മേഖലകളില്‍ അറിയപ്പെടുന്ന ആളുമാണ്. പൊതുചടങ്ങുകളില്‍ തന്റെ ചെറുപ്പക്കാരിയായ കാമുകിയുമായി പ്രത്യക്ഷപ്പെടുന്ന 76 കാരനായ സെസില്‍ ചാവോ മാധ്യമങ്ങള്‍ക്കും പ്രീയപ്പെട്ടവനാണ്. അടുത്തിടെ താന്‍ 10,000 സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് സിസില്‍ ചാവോ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല