1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2015

സ്വന്തം ലേഖകന്‍: ചൊവ്വയില്‍ വെള്ളം മാത്രമല്ല, ബുദ്ധ പ്രതിമയുമുണ്ട്, പുതിയ അവകാശവാദവുമായി യുഎഫ്ഒ സൈറ്റിങ് ഡെയ്‌ലി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതു കൊണ്ട് ഒരു ഫോട്ടോയും തെളിവായി യുഎഫ്ഒ നല്‍കിയിട്ടുണ്ട്.

ബുദ്ധന്റെ പ്രതിമയാണ് ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് അവകാശവാദം. ഒരു കുന്നിന്റെ മുകളില്‍ ചരിഞ്ഞാണ് ബുദ്ധന്റേതെന്ന് തോന്നുന്ന പ്രതിമയുള്ളത്. വീഡിയോ സഹിതം യുഎഫ്ഒ ഇത് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ചൊവ്വയില്‍ ജീവന്‍ കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന നാസ എന്തുകൊണ്ട് ഇതറിഞ്ഞില്ല എന്ന ചോദ്യത്തിന് യുഎഫ്ഒ ഗവേഷകര്‍ക്ക് രസകരമായ ഉത്തരമാണുള്ളത്. നാസക്ക് ഇക്കാര്യം അറിയാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനപ്പൂര്‍വ്വം ഈ വിവരം മറച്ചുവെച്ചതാണെന്നും യുഎഫ്ഒ ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇക്കാര്യം വെളിപ്പെടുത്തിയാല്‍ ചൊവ്വയില്‍ ഉപയോഗിക്കുന്ന അത്യാധുനിക വിവരശേഖരണ രീതികളെക്കുറിച്ചും ഇതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും വ്യക്തമാക്കേണ്ടി വരുമെന്നതിനാലാണ് നാസ ഇക്കാര്യം മറച്ചുവെച്ചതെന്നും യുഎഫ്ഒ ഗവേഷകര്‍ പറയുന്നു. ഇതിനുമുന്‍പ് ചൊവ്വയില്‍ സ്ത്രീയുടെ രൂപവും കണ്ടെത്തിയതായും വാര്‍ത്ത പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.