മാര്‍സ്- റെഡ്ഹില്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് 2011 അവസാനിച്ചു. റെഡ്ഹില്ലിലെ സെന്റ്‌ജോസഫ് പള്ളിയുടെ ബാഡ്മിന്റണ്‍ ഹാളിലായിരുന്നു മത്സരം നടന്നത്.
മാര്‍സിനുവേണ്ടി പ്രസിഡന്റ് സന്തോഷ് മാടപ്പാട്ട് വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. ബേബി ജോണും റെന്നി തോമസും നയിച്ച ടീമാണ് ഒന്നാം സമ്മാനജേതാവിനുള്ള സ്വര്‍ണമെഡല്‍ നേടിയത്. ജോഷി കുഞ്ചെറിയയും, ഷാജന്‍ സെബാസ്റ്റിയനും ഉള്‍പ്പെട്ട ടീം വെള്ളിമെഡലും നേടി.
ജിജു കുര്യന്‍, ജോഷി കുഞ്ചെറിയ, റെന്നി തോമസ് എന്നിവരുള്‍പ്പെട്ട സബ്കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് എല്ലാ മത്സരങ്ങളും നടന്നത്. മാര്‍സ് ട്രെഷറര്‍ ജിജു കുര്യന്‍ വിജയികളെ അഭിനന്ദിക്കുകയും പരിപാടിപങ്കെടുത്തവര്‍ക്ക് നന്ദിരേഖപ്പെടുത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല