ടോമിച്ചന്‍ കൊഴുവനാല്‍
മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍, സറേ (MARS ) തങ്ങളുടെ ഓണാഘോഷം സെപ്റ്റംബര്‍ പതിനെട്ടിന് റെഡ്ഹില്‍ലെ സെന്റ് ജോസഫ് കത്തോലിക് ചര്‍ച്ചിലെ പാരിഷ് ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. രാവിലെ ഒന്‍പതരയ്ക്ക് പൂക്കള മത്സരതോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ മാര്‍സിന്റെ പ്രസിഡണ്ട് ഓണ സന്ദേശം കൈമാറും. മാവേലിയെ ആനയിച്ച ശേഷം തിരുവാതിരക്കളി, വടംവലി, കസേരക്കളി,പുഞ്ചിരി മത്സരം,ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങി പതിനഞ്ച്ലേറെ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. ഇതോടൊപ്പം തന്നെ 21 തരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാകായിക മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തഥവസരത്തില്‍ നടക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല