മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍, സുറെ (മാര്‍സ്) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി കൊണ്ടാടി. 26 ന് റെഡ്ഹില്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ ഫാ. ജിജോയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
മെതോടിസ്റ്റ് ചര്‍ച്ച് ഹാളില്‍ കരോള്‍ ഗാനം, ക്രിസ്മസ് സ്വാഗത ഗാനം എന്നിവയുമായാണ് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഫാ. ജിജോ കേക്ക് മുറിക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പ്രസിഡന്റ് ജോഷി മാടന്‍ സ്വാഗതവും സെക്രട്ടറി സ്റ്റാലിന്‍ പ്ലാവില നന്ദിയും പറഞ്ഞു. ട്രഷറര്‍ ജോസഫ് ജോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിനീതയും ആണ് ജോസഫും ചേര്‍ന്നാണു നൃത്തങ്ങള്‍ക്ക് കോറിയോഗ്രാഫി ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല