ലെസ്റ്റര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിലെ മര്‍ത്ത മറിയം സമാജത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സോണ്‍ കേന്ദ്രീകരിച്ച് നടത്തിയ ഏകദിന സെമിനാര്‍ ലെസ്റ്ററില്‍ സമാപിച്ചു.
ആധുനികവും അനുദിനം അതിവേഗം മാറി വരുന്ന ഉപഭോഗ സംസ്കാരത്തില്‍ നമ്മുടെ കുട്ടികളെ ആത്മീയ ചിട്ടയിലും അനുസരണയിലും വളര്‍ത്തിയെടുക്കുക എന്നത് വളരെ വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കളായി അവരോട് ഒന്നിച്ച് നിന് ജീവിടഹ്തെ കരുപിടിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്നും ലോക രക്ഷിതാവായ യേശുക്രിസ്തുവിന്റെ ജീവിതം ഒരു നല്ല രക്ഷാകര്ത്വത്തിന്റെ ഉദാഹരണമാണ്. അത് നമ്മുടെ ജീവിതത്തിലും പകര്‍ത്തുകയാണ് വേണ്ടെതെന്നും ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ.തോമസ് പി ജോണ്‍ പറഞ്ഞു.
മാര്‍ച്ച് മൂന്നിന് രാവിലെ പത്ത് മണിക്ക മര്‍ത്ത മറിയം ഭദ്രാസന വൈസ് പ്രസിഡണ്ട് റവ.ഫാ.വറുഗീസ് റ്റി മാത്യു ഉത്ഘാടനം ചെയ്തു. ലെസ്റ്റര്‍ ഇടവക വികാരി റവ.ഫാ.ടോം വര്‍ഗീസ് സ്വാഗതം പറഞ്ഞു. നാല് ഇടവകകളില്‍ നിന്നായി 65 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. പ്രതിനിധികള്‍ പങ്കെടുത്ത കലാ മത്സരങ്ങള്‍ ഒരു നല്ല വിരുന്നായി. 2012 മെയ് അഞ്ചാം തീയ്യതി ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വച്ച് നടക്കുന്ന ഭദ്രാസന തല സെമിനാറിന് പ്രതിനിധികള്‍ പിന്തുണ അറിയിച്ചു. ഭദ്രാസന സെക്രട്ടറി നന്ദി അറിയിച്ചു.
ചിത്രങ്ങള്‍ക്ക് >>ഇവിടെ<< ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല