സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ മാരുതി സുസുക്കിയെ കടത്തിവെട്ടുന്നു. മാരുതി സുസുകി മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിനെ വിപണിമൂല്യംകൊണ്ട് മറികടക്കുകയാണ്. ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 65 ശതമാനമാണ് കുതിപ്പുണ്ടായത്. അന്താരാഷ്ട്ര മാതൃകമ്പനിയെ ഇന്ത്യന്‍ കമ്പനി വിപണിമൂല്യംകൊണ്ട് മറികടക്കുന്നത് ആദ്യമായാണ്.
ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 19730 കോടി ഡോളറാണ്(1.26ലക്ഷം കോടി രൂപ)മാരുതി സുസുകിയുടെ വിപണിമൂല്യം. ഒരു ഓഹരിയുടെ വില 4,158.80 രുപയാണ്. ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി അടുത്തയിടെയാണ് മാരുതി രാജ്യത്തെ ഏറ്റവും മുല്യമുള്ള ഓട്ടോമൊബൈല്‍ കമ്പനിയായത്.
2015 സാമ്പത്തിക വര്‍ഷത്തില്‍ മാരുതിയുടെ പ്രതിയോഹരിവരുമാനം 126 രൂപയാണ്. 2018 ആകുമ്പോഴേയ്ക്കും ഇത് 278 രൂപയാകുമെന്നാണ് ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍.
മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിന്റെ ജപ്പാനിലെയും ഏഷ്യയ്ക്ക് പുറമേയുള്ള രാജ്യങ്ങളിലെയും പ്രകടനം അടുത്തിയിടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. 2015ല്‍ അവസാനിച്ച പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ നാല് ശതമാനം ഇടിവാണുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല