1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

ജോസ് ജോണ്‍ (വാല്‍തംസ്‌റ്റോ): മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ വരുന്ന ബുധനാഴ്ച (01 /02/2017) മരിയന്‍ ദിനത്തോടൊപ്പം പരി. അമ്മയുടെ ശുദ്ധീകരണതിരുനാളും എണ്ണ നേര്‍ച്ചയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.ഫെ.2 തിരുസ്സഭ പരി. അമ്മയുടെ ശുദ്ധീകരണ തിരുനാളായി കൊണ്ടാടുമ്പോള്‍ അവിടുത്തെ തിരുക്കുമാരന്റെ അടുക്കല്‍ നമുക്കായി മാധ്യസ്ഥം വഹിക്കുവാന്‍ ഈ മരിയന്‍ ദിനത്തില്‍ നമുക്ക് അമ്മയുടെ സന്നിധില്‍ ആയിരിക്കുവാനുള്ള അവസരമാണിത്.

വി.കുര്‍ബ്ബാനയില്‍ തിരുവോസ്തിരൂപനായി, തിരുവചന പ്രഘോഷണ സമയത്ത് തിരുവചനമായി , പരി. പരമ ദിവ്യകാരുണ്യ ആരാധയില്‍ തിരുവോസ്തിയില്‍ നമ്മുടെ കൂടെ ആയിരിക്കുന്ന ഈശോയെ നേരില്‍ കാണുവാനും അവന്റെ സാന്നിധ്യവും സാമീപ്യവും അനുഭവിച്ചറിഞ്ഞ് അവനില്‍ വിശ്വസിക്കുവാനുള്ള അവസരമാണ് നമ്മെ തേടിയെത്തുന്നത്.

വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം ദര്‍ശിക്കുമെന്ന് അരുളിച്ചെയ്തവനില്‍ വിശ്വാസമര്‍പ്പിക്കുവാനും അവന്റെ മഹത്വം ദര്‍ശിക്കുവാനുമുള്ള അവസരം ആണ് ഓരോ മരിയന്‍ ദിനവും പ്രദാനം ചെയ്യുന്നത്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം
കുര്‍ബാന, 8 ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:30ന് തിരുവചന പ്രഘോഷണം, 8.45ന് പരി.പരമ ദിവകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU

ഓരോ മരിയന്‍ ദിനത്തിലും യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദീര്‍ഘദൂരം യാത്ര ചെയ്ത് വി.കുര്‍ബ്ബാനയിലും എണ്ണ നേര്‍ച്ചയിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവര്‍ നല്‍കുന്ന സാക്ഷ്യങ്ങള്‍ ദൈവത്താല്‍ അസാധ്യമായിട്ട് ഒന്നുമില്ലെന്നുള്ളതിന് തെളിവാണ്.

ഈ തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

www.marianday.net.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.