സ്വന്തം ലേഖകന്‍: ചൈനയിലെ അതിവേഗ പാതയില്‍ പുകമഞ്ഞ് വില്ലനായി, 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലെ അതിവേഗ പാതയില്‍ ബുധനാഴ്ചയാണു കൂട്ടിയിടിയുണ്ടായത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അപ്രതീക്ഷിതമായി എത്തിയ പുകമഞ്ഞാണ് അപകടകാരണമെന്നു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ വാഹനങ്ങള്‍ തമ്മിലുണ്ടായ ചെറിയ ഇടി പിന്നീട് കൂട്ട ഇടിയായി മാറുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ ട്രക്കുകളും ബസുകളുമാണ് കൂട്ടിയിടിച്ചവയില്‍ കൂടുതലം.
വാഹനങ്ങളുടെ കൂട്ടയിടിയുടെ ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമമായ വെയ്വോയില്‍ പ്രചരിക്കുന്നുണ്ട്. അപകടമുണ്ടായ സ്ഥലത്തുനിന്നു വന്‍തോതില്‍ പുക ഉയരുന്നത് വീഡിയോയില്‍ ദൃശ്യമാണ്. നിര്‍മാണം പുരോഗമിക്കുന്ന എക്‌സ്പ്രസ് വേ ഇതുവരെ പൂര്‍ണമായ തോതില്‍ വാഹന ഗതാഗതത്തിനു തുറന്നു നല്‍കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല