സ്വന്തം ലേഖകന്‍: ഇറാഖിലെ കിര്‍കുക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നു തള്ളിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി, മറവു ചെയ്തത് 400 ഓളം മൃതദേഹങ്ങള്‍. ഐഎസ് ശക്തികേന്ദ്രമായിരുന്ന കിര്‍ക്കുക് പ്രവശ്യയിലെ അല്‍ബക്കാറ മേഖലയിലാണ് കുഴിമാടം കണ്ടെത്തിയത്. ഏകദേശം നാനൂറോളം പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് ഇവിടെ നിന്ന് സൈന്യം കണ്ടെത്തിയത്.
അല്‍ ബക്കാറയിലെ മുന്‍ സൈനിക ക്യാമ്പിന് സമീപത്താണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.ഈ പ്രദേശത്ത് ഐഎസ് കൂട്ടക്കുരുതി നടത്തി ആളുകളെ കുഴിച്ചുമൂടിയതിന് ദൃക്‌സാക്ഷികളായവരാണ് കൂട്ടക്കുഴിമാടം കണ്ടെത്താന്‍ സൈന്യത്തെ സഹായിച്ചത്. വാഹനങ്ങളില്‍ ആളുകളെ പ്രദേശത്ത് കൊണ്ടുവന്ന് ഐഎസ് ഭീകരര്‍ കൂട്ടക്കുരുതി നടത്തുകയായിരുന്നു എന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ചവര്‍ വെളിപ്പെടുത്തുകയായിരുന്നു.
രണ്ടു വര്‍ഷത്തോളം ഐഎസ് നിയന്ത്രണത്തിലായിരുന്നു എണ്ണ സമ്പുഷ്ടമായ കിര്‍ക്കുക്. ഐഎസിനെ ഇവിടെ നിന്ന് തുരത്തിയശേഷം സൈന്യം നഗരം തിരിച്ചുപിടിക്കുകയായിരുന്നു. ആയിരക്കണക്കിന് പേരെ കിര്‍ക്കുക്കില്‍ മാത്രം ഐഎസ് കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സൈന്യം കൂട്ടക്കുഴിമാടം കണ്ടെത്തിയ സ്ഥലത്ത് യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളും സന്ദര്‍ശനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല