സെട്ജ്ലിയില് ക്രിസ്തുമസ് കുര്‍ബാനയും ആഘോഷങ്ങളും നാളെ ഉച്ചയ്ക്ക് രണ്ടര മുതല്‍
അജോ ജോസഫ്
ഡട്ലി,ഗോര്തോന്,വോള്‍വര്‍ഹാമ്പ്ടന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ മാസ് സെന്ററായ സെട്ജ്ലിയില് ക്രിസ്തുമസ് കുര്‍ബാനയും ആഘോഷങ്ങളും നാളെ നടക്കും.ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോമലബാര്‍ സഭാ ചാപ്ലിന് ആയ ഫാദര്‍ സോജി ഓലിക്കല്‍ കാര്‍മികത്വം വഹിക്കും.കുര്‍ബാനയ്ക്ക് ശേഷം യൂണിറ്റിലെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍,ക്രിസ്തുമസ് തീം സ്കിറ്റ്,മറ്റു വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.പരിപാടികള്‍ക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സന്തോഷം പങ്കിടുവാനും ദിവ്യബലിയിലും തുടര്‍ന്ന് നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാനും സമീപപ്രദേശങ്ങളിലുള്ള എല്ലാ വിശ്വാസികളെയും പള്ളി കമ്മിറ്റി സ്വാഗതം ചെയ്തു,
കാറ്റ്ഫോര്ഡില് ക്രിസ്മസ് മലയാളം കുര്‍ബാന 24 ന്
ടോമിച്ചന് കൊഴുവനാല്‍
ഡിസംബര്‍ ഇരുപത്തി നാലാം തീയതി വൈകുന്നേരം എട്ടു മണിക്ക് കാറ്റ് ഫോര്‍ഡില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് മലയാളം കുര്‍ബാന ഉണ്ടായിരിക്കും . കാറ്റ് ഫോര്‍ഡ് ഹോളി ക്രോസ് ചര്‍ച്ചില്‍ നടക്കുന്ന ക്രിസ്ത്മസ് കുര്‍ബാനയ്ക്ക് സീറോ മലബാര്‍ ചാപ്ലിന് ഫാദര്‍ ബിജു കോച്ചേരിനാല്പതില് മുഖ്യകാര്‍മികത്വം വഹിക്കും .
അഡ്രസ് – Holy cross church, 208 ,sangley road ,se6 2js
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല