വോക്കിംഗ് ഓര്‍ത്തോഡോക്സ് സഭാ സമൂഹത്തിന്റെ ആഭ്യമുഖ്യത്തില്‍ മലങ്കര ഓര്‍ത്തോഡോക്സ് സഭാ മലബാര്‍ ഭദ്രാസന്നാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ സക്കറിയാസ് മാര്‍ തെയോഫിലോസ് തിരുമനസിനു വോക്കിങ്ങില്‍ സ്വീകരണം നല്‍കുന്നു . ഡിസംബര്‍ പതിനേഴാം തീയതി രാവിലെ ഒന്‍പതു മുപ്പതിന് വോക്കിംഗ് സെന്‍റ് മൈക്കിള്‍ പള്ളിയില്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് അഭിവന്ദ്യ ഡോക്ടര്‍ സക്കറിയാസ് മാര്‍ തെയോഫിലോസ് തിരുമനസ് മുഖ്യ കാര്‍മികത്വം വഹിക്കുകയും, ഫാദര്‍ ടോം ജേക്കബ് സഹ കാര്‍മികത്വം വഹിക്കുകയും ചെയ്യും.
പതിനാറാം തീയതി വോക്കിങ്ങില്‍ എത്തുന്ന തിരുമനസ് സന്ധ്യനമസ്കാര പ്രാര്‍ത്ഥനയ്ക്ക് ശേഷം ധ്യാന പ്രസംഗം നടത്തുന്നതാണ്. ഓര്‍ത്തഡക്സ് സഭയുടെ നേതൃത്തത്തില്‍ എല്ലാ മാസവും മുന്നാമത്തെ ശനിയാഴ്ചകളില്‍ വോക്കിങ്ങില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും. വോക്കിങ്ങിലും പരിസരത്തുമുള്ള എല്ലാ ഓര്‍ത്തോഡോക്സ്സഭാ വിശ്വാസികളും തിരുമനസിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബെന്ധപെടെണ്ടാതാണ്. ഓര്‍ത്തോഡോക്സ് സഭയുടെ നേതൃത്തത്തില്‍ എല്ലാ മാസവും മുന്നാമത്തെ ശനിയാഴ്ചകളില്‍ വോക്കിങ്ങില്‍ മലയാളം കുര്‍ബാന തുടര്‍ന്നും ഉണ്ടായിരിക്കും .
ജോയ് പൗലോസ് , വോക്കിംഗ് (07740466011 ) , വിനോദ് മാത്യു, വോക്കിംഗ് (07958795122) , മാത്യു ഗില്‍ഫോര്‍ഡ് (07727760954), എന്നിവരുമായ് ബന്ധപെടവുന്നതാണ്. കുര്‍ബാന നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് താഴെ കൊടുക്കുന്നു.
St. Michle’s church
Dartmouth avenue
Sheerwater
Woking
GU21 5PJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല