നിക്ഷേപകരെ വഞ്ചിച്ച് വന്‍തുക തട്ടിയെടുത്ത കേസില്‍ ഇന്ത്യക്കാരനായ കൌടില്യ നന്ദന്‍ പൃഥിയെ ബ്രിട്ടനിലെ സൌത്ത് വാര്‍ക് ക്രൌണ്‍കോടതി 14 വര്‍ഷം തടവിനു ശിക്ഷിച്ചു. ജയില്‍ വാസം അവസാനിക്കുമ്പോള്‍ കൌടില്യയെ ഇന്ത്യയിലേക്ക് നാടു കടത്താനും വിധിയില്‍ പറയുന്നുണ്ട്.
വന്‍ലാഭം വാഗ്ദാനം ചെയ്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരില്‍ നിന്ന് പൃഥി നിക്ഷേപം സ്വീകരിച്ചു. മൂന്നുവര്‍ഷം കൊണ്ട് പൃഥി 380ലക്ഷം പൌണ്ട് തട്ടിയെടുത്തു. 800 നിക്ഷേപകര്‍ക്ക് മൊത്തം 11 കോടിയിലധികം പൌണ്ട് നഷ്ടമായി.
ബ്രിട്ടനു പുറമേ ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പൃഥിയുടെ തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടുന്നു. പ്രമുഖ ക്രിക്കറ്റര്‍ ഡാരന്‍ ഗൂ, നടനും ഗായകനുമായ ജെറോം ഫ്ളിന്‍ തുടങ്ങി നിരവധി പ്രമുഖരെയും പൃഥി വലയില്‍ വീഴ്ത്തി എന്നതും കോടതി കേട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല