ബ്രിട്ടണില്‍ പ്രസവാവധി അമ്മമാര്‍ക്ക് മാത്രമല്ല ഇനി മുതല്‍ പിതാവിനും ലഭിക്കും. കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിലും ദത്തെടുക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്ക് ഈ അവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. സാധാരണയായി ബ്രിട്ടണില്‍ അനുവദനീയമായത് 36 ആഴ്ച്ചത്തെ പ്രസവ അവധിയാണ്. അമ്മമാര്‍ക്ക് മാത്രം ബാധകമായിരുന്ന ഇത് ഇനി മുതല്‍ പിതാവിനും ലഭിക്കും.
കുഞ്ഞിന്റെ ഒന്നാമത്തെ ജന്മദിനത്തിനു മുന്‍പ് എപ്പോള്‍ വേണമെങ്കിലും ഈ അവധി എടുക്കാം. ബ്രിട്ടനിലെ ഉദ്യോഗസ്ഥരായ 2.85 ലക്ഷം മാതാപിതാക്കള്‍ക്ക് ഈ പുതിയ നിയമം ഗുണകരമാകും .പുതിയ നിയമം അനുസരിച്ച് ശമ്പളത്തോടെ 37 ആഴ്ചത്തെ അവധി മാതാപിതാക്കള്‍ക്ക് പങ്കുവയ്ക്കാം. ഇത് വേണമെങ്കില്‍ 50 ആഴ്ച വരെ നീട്ടുകയും ചെയ്യാം.
നിലവില്‍ അമ്മയ്ക്ക് മാത്രമേ നീണ്ട അവധിക്ക് അര്‍ഹത ഉണ്ടായിരുന്നുള്ളൂ. കുഞ്ഞു ജനിച്ച ഉടന്‍ ഒന്നോ രണ്ടോ ആഴ്ചത്തെ അവധി ലഭിക്കുന്ന പിതാവിന് പിന്നീട്, അമ്മ ജോലിക്ക് പോയി തുടങ്ങിയാല്‍ മാത്രമേ, 26 ആഴ്ചവരെ നീട്ടിക്കിട്ടുമായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ, പുതിയ നിയമം ഏറെ പ്രയോജനം ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി ജോലിയോ കുഞ്ഞോ വലുത് എന്ന ചിന്തയില്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരില്ല എന്ന്, ഉപപ്രധാനമന്ത്രി നിക് ക്ലെഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല