എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടേയും മിഡ്‌വൈഫുമാരുടേയും അബദ്ധങ്ങള്‍ മൂലം ശാരീരിക മാനസിക വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഏകദേശം 70 മില്യണ്‍ പൗണ്ടാണ് ഇത്തരം കേസുകള്‍ക്ക് നഷ്ടപരിഹാരമായി എന്‍എച്ച്എസ് നല്‍കിയത്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അബദ്ധങ്ങളാണ് ഇത്തരത്തില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ത്ത് കാരണമാകുന്നത്. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്ന നഷ്ടപരിഹാരതുക സ്‌കോട്ട്‌ലാന്‍ഡിന്റെ മൊത്തം മെഡിക്കല്‍ നെഗ്ലിജന്‍സ് ബില്ലിന്റെ മൂന്നില്‍ രണ്ട് ശതമാനം വരും. അതായത് ആഴ്ചയില്‍ 520,000 പൗണ്ട്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ അനുസരിച്ച് 2009 ജനുവരിക്കും 2011 ജൂണിനും ഇടയില്‍ മുപ്പത് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസുകള്‍ക്ക് മാത്രമായി 70.5 മില്യണ്‍ നഷ്ടപരിഹാരമായി നല്‍കി. ഏകദേശം മൂന്ന് മില്യണ്‍ നിയമനടപടികള്‍ക്കായി ചെലവാകുകയും ചെയ്തു. മറ്റൊരു 44 കേസുകള്‍ നഷ്ടപരിഹാരം നല്‍കാതെ അവസാനിപ്പിച്ചു. 96 കേസുകള്‍ നടപടിയാകാതെ കിടക്കുന്നുണ്ട്. ഇതില്‍ കൂടി തീരുമാനമാകുമ്പോഴേക്കും നഷ്ടപരിഹാര തുക ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
പല കേസുകളും മാസം തികയാതെ പ്രസവിക്കുന്നതോ, മതിയായ വൈദ്യസഹായം ലഭിക്കാതെ കുട്ടികള്‍ക്ക് ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടതാണ്. രോഗിയും മൈഡിക്കല്‍ സ്റ്റാഫും തമ്മിലുളള ആശയവിനിമയത്തിലെ തകരാറുകള്‍, ആവശ്യത്തിന് സ്റ്റാഫില്ലാത്തത്, ബാങ്ക് അവധികള്‍, പൊതു അവധി ദിനങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് പലപ്പോഴും ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമായി നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
കുട്ടിയെ പുറത്തേക്ക് എടുക്കുമ്പോള്‍ നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, പ്രവസത്തില്‍ കുട്ടി പുറത്തേക്ക് വരാന്‍ ഒരുപാട് സമയം കാത്തിരിക്കുക തുടങ്ങിയ അബദ്ധങ്ങള്‍ക്കായി നഷ്ടപരിഹാരമായി ഏകദേശം പത്ത് മില്യണ്‍ പൗണ്ട് നല്‍കിയിട്ടുണ്ട്.
ഒരു ദശകത്തിന് മുന്‍പ് ഇത്തരം മെഡിക്കല്‍ നെഗ്ലിജന്‍സ് ബില്‍ ആഴ്ച.ില്‍ 50,000 പൗണ്ടില്‍ താഴെയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്‌കോട്ട്‌ലാന്‍ഡിലെ നഴ്‌സുമാരുടേയും മിഡ് വൈഫുകളുടേയും എണ്ണ്ത്തില്‍ മൂവായിരത്തിലധികം പേരുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിഡ് വൈഫുമാരുടെ എണ്ണം കുറയ്ക്കുന്നതാണ് ഇതിന് പ്രധാനകാരണമായി മെഡിക്കല്‍ ആക്‌സിഡന്റിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകനായ പീറ്റര്‍ വാല്‍ഷ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല