ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസസിന്റെ നിലവാരം രാജ്യവ്യാപകമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മറ്റേര്‍ണിറ്റി സര്‍വീസസിലെ ജീവനക്കാരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം 12 ഓം നവജാത ശിശുക്കള്‍ മരിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
മൊര്‍കെയ്മ്പ്് ബേ വിവാദത്തില്‍ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ക്ഷമാപണം നടത്തി. മൊര്‍കെയ്മ്പ് ബേ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 മരണങ്ങളില്‍ 12 എണ്ണം കൃത്യമായ ഇടപെടല്‍ നടത്താത്തത് മൂലം സംഭവിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
ഗര്‍ഭിണിയായ സ്ത്രീ അസ്വസ്ഥത കാണിച്ചപ്പോള്‍ ഡോക്ടറെ അറിയിക്കാതെയും മറ്റുമാണ് മറ്റേര്‍ണിറ്റി സര്‍വീസിലെ മിഡ്‌വൈസ് കൃത്യവിലോപം കാണിച്ചത്. ഇത് പുറത്തു വന്നതോടെ തങ്ങളുടെ അബദ്ധത്തെ മൂടി വെയ്ക്കാന്‍ ആശുപത്രിയിലെ എല്ലാവരും ഒരുമിച്ച് ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും ഇംഗ്ലണ്ടിലെ എല്ലാ മറ്റേര്‍ണിറ്റി സര്‍വീസ് സെന്ററുകളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും എന്‍എച്ച്എസ് അറിയിച്ചു.
അതേസമയം സ്വാഭാവികമായ പ്രസവമെന്ന സിദ്ധാന്തത്തിന് മിഡ്‌വൈഫ്‌സ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. എന്‍എച്ച്എസ് മേധാവി ഉത്തരവിട്ടിരിക്കുന്ന് അന്വേഷണത്തിന്റെ പരിധിയില്‍ ഇതും പെടുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ മാത്രമെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയാറാക്കുകയുള്ളു. ബ്രിട്ടണില്‍ ആകെ ഡോക്ടര്‍മാരില്ലാതെ മിഡ്‌വൈഫ്‌സിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നൂറില്‍ അധികം മറ്റേര്‍ണിറ്റി സെന്ററുകളുണ്ട്. ഇതിന്റെ പ്രവര്‍ത്തനരീതി സംബന്ധിച്ചും വരുത്തേണ്ടുന്ന മാറ്റം സംബന്ധിച്ചും അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളുണ്ടാകും.
വെസ്‌റ്റേണ്‍ യൂറോപ്പില്‍ ഏറ്റവും അധികം ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യുകെയിലാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായി കുഞ്ഞി്‌ന ജന്മം നല്‍കാന്‍ കഴിയുന്നത് എവിടെയാണെന്ന് അന്വേഷിക്കുകയാണ് ബ്രിട്ടണിലെ ജനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല