ഗണിതശാസ്ത്രത്തിന്റെര സമഗ്ര വികസനം മുന്നില്‍ കണ്ടുകൊണ്ടു ലോകപ്രശസ്തമായ ഹോറയിസന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്പ്പെ ടുത്തിയിട്ടുള്ള ആഫ്രിക്കയിലെ മത്സരപരീക്ഷയില്‍ സൌത്ത് ആഫ്രിക്കയിലെ ഈസേ്ററണ് കേപ്പ് പ്രവിശ്യയില്‍ ആഷിഖ് കളരിപ്പറമ്പില്‍ ഏതാണ്ട് 13500ല്‍ പരം മത്സരാര്ത്ഥി കളെ പിന്തള്ളി ഒന്നാമതായി വിജയം വരിച്ചു.
സ്വര്ണ്ണ മെഡലും, സര്ട്ടി0ഫിക്കറ്റും ഒട്ടനവധി സമ്മാനങ്ങളും വാരിക്കുട്ടിയ ആഷിഖ് ആലപ്പുഴ വേഴപ്ര കളരിപ്പറമ്പില്‍ ശ്രീ അഭിലാഷ് കെ ജോണിന്റെയും സ്വീറ്റി കെ ജോണിന്റെയും ഏക പുത്രനാണ്. അഭിലാഷ് റയിന്ബോ് ഗ്ലാസ്സ് കമ്പനിയുടെ ഉംറ്റാറ്റാ ഏരിയ മാനേജരും, സ്വീറ്റി ലൈഫ് ഗ്രൂപ്പ് സെന്റ്ക മേരീസ് ആശുപത്രിയില്‍ നഴ്സിംഗ് മാനേജരുമായി ഉംറ്റാറ്റായില്‍ ജോലി ചെയ്തു വരുന്നു.
ഉംറ്റാറ്റായിലെ പ്രമുഖമായ ട്രാന്സ്കാ യി പ്രൈമറി സ്കൂള്‍ എഴാം ക്ലാസ്സ് വിദ്യാര്ത്ഥി യായ ആഷിഖ് എല്ലാ വര്ഷങ്ങളിലും സ്കൂളില്‍ ഒന്നാമനാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്ക്കിാടയില്‍ മലയാളിയായ ആഷിഖിന്റെ് നേട്ടം അവിസ്മരണീയമായ ഒന്നാണ്. ജോഹന്നസ്ബര്ഗി ല്‍ നടക്കുന്ന രാജ്യാന്തര മത്സരത്തില്‍ ആഷിഖ് പങ്കെടുക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല