‘ഇന്‍ഫാം’ സ്ഥാപക നേതാവ് ഫാ.മാത്യു വടക്കേമുറി(71) നിര്യാതനായി. കഴിഞ്ഞമാസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് എറണാകുളം അമൃത മെഡിക്കല്‍ സെന്ററിലും ചികിത്സയിലായിരുന്നു. ഉച്ചക്ക് 12.40ഓടെയാണ് മരണം സംഭവിച്ചത്.
ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത്. നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫാദര്‍ ‘മലനാട്’ ബ്രാന്റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് മുന്‍കയ്യെടുത്തു.കൂവപ്പള്ളി വടക്കേമുറിയില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകനാണ്. സംസ്കാരം കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല