സ്വന്തം ലേഖകന്‍: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ചാനല്‍ അവതാരകന്‍ അറസ്റ്റില്‍, സംഭവം പ്രൈം ടെമില്‍ ചര്‍ച്ചയ്‌ക്കെടുത്ത് ചാനല്‍ മാതൃകയായി. മാതൃഭൂമി ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നാണ് ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലപ്പോഴായി അമല്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതി. തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അമല്‍ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് യുവതി പരാതി നല്‍കിയത്.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപ്രവര്‍ത്തകയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡൈവോഴ്‌സിലെത്തി നില്‍ക്കുകയാണെന്നും ഡിവോഴ്‌സ് കിട്ടിയാല്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്‌സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇയാള്‍ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികില്‍സക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ ഡൈവോഴ്‌സിന് ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തക ഒരു പരാതിയും ചാനലിന് നല്‍കിയിട്ടില്ല. അമല്‍ വിഷ്ണുദാസ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇയാളെ പുറത്താക്കുകയാണ്. കേസില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ചാനല്‍ വിശദീകരിച്ചു. അതേസമയം സംഭവം വേണു അവതാരകനായി എത്തിയ പ്രൈം ടൈം ന്യൂസില്‍ ചര്‍ച്ചയ്‌ക്കെടുത്ത് ചാനല്‍ മാതൃകയാകുകയും ചെയ്തു. മാതൃഭൂമി എച്ച് ആര്‍ മാനേജര്‍ ആനന്ദ്, സാമൂഹ്യപ്രവര്‍ത്തക പി.ഗീത, അഭിഭാഷക വി.മായ , അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല