1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ്‌ മാര്‍. മാത്യു മുലക്കാട്ടിന് സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ താലപ്പൊലികളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ അഭിവന്ദ്യ പിതാവിനെ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.

തുടര്‍ന്നു നടന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ മാര്‍.മാത്യു മുലക്കാട്ട് മുഖ്യ കാര്‍മികനായി. ശ്രൂഷ്‌ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര സഹകാര്‍മികത്വം വഹിച്ചു. പ്രവാസജീവിതത്തില്‍ മക്കളെ ക്രിസ്തീയ ചൈതന്യത്തില്‍ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്നും 2006 ല്‍ താന്‍ ഉല്‍ഘാടനം നിര്‍വഹിച്ച മാഞ്ചസ്റ്ററിലെ സണ്‍ഡേ സ്കൂള്‍ അത്യധികം ഭംഗിയായി മുന്നോട്ട് പോകുന്നതില്‍ പിതാവ്‌ സന്തോഷം രേഖപ്പെടുത്തി.

സണ്‍ഡേ സ്കൂള്‍ അധ്യാപകരെയും അവര്‍ക്ക്‌ നേതൃത്വം നല്‍കുന്ന സോജി അച്ഛനെയും ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രകീര്‍ത്തിച്ചു. ദിവ്യബലിയെ തുടര്‍ന്നു പിതാവ്‌ എല്ലാവരുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു. നൂറു കണക്കിന് വിശ്വാസികള്‍ ദിവ്യബലിയിലും സ്വീകരണ പരിപാടികളിലും പങ്കുചേര്‍ന്നു. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍.മൂലക്കാട്ട് ഇന്നലെ രാവിലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.