അപ്പച്ചന് കണ്ണഞ്ചിറ
ഈസ്റ്റ് ആഗ്ലിയയിലെ സീറോ മലബാര്‍ ചാപ്ലിനും, സീറോ മലബാര്‍ സഭയുടെ വല്‍സിംഗ്ഹാം തീര്‍ഥാടനത്തിന്റെ ശില്പിയും സംഘാടകനും, പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനുമായി യുകെയിലുടനീളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഫാ: മാത്യു ജോര്‍ജ് വണ്ടാളക്കുന്നേല്‍ വീണ്ടും മലയാളികള്‍ക്കും വൈദികര്‍ക്കും അഭിമാനമായി മാറുന്നു. ജീവ കാരുണ്യ പ്രവര്‍ത്തന നിധിയുടെ സ്വരൂപണത്തിനായി യുകെയില്‍ നടത്തപ്പെടുന്ന ഏറ്റവും പ്രമുഖമായ രണ്ടാമത്തെ മാരത്തോണ്‍ ഓട്ടത്തിലാണ് ഈ ളോഹധാരി കായിക താരത്തിന്റെ ജേഴ്സി അണിയുക.
ന്യൂ കാസ്റ്റില്‍ ഭൂപാ ഗ്രേറ്റ് നോര്‍ത്ത് രണ് എന്നാ പ്രശസ്തമായ ഹാഫ് എ മാരത്തോണ്‍ ഓട്ടത്തിലാണ് മാത്യു അച്ചന് ജേഴ്സിയും ട്രാക്ക് സ്യൂട്ടും ട്രെയിനറുമായി മത്സരിക്കാന്‍ ഇറങ്ങുന്നത്. സദാ ഉരുവിടുന്ന പ്രാര്‍ഥനാ സൂക്തങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുണ്യ തീര്‍ഥവും നേത്രുത്വ ശക്തിയും, ഉറച്ച ഇച്ചാ ശക്തിയും ഒത്തൊരുമിക്കുമ്പോള്‍ മാത്യു അച്ചന് മുഴുവന്‍ മലയാളി വൈദികരുടെയും സഭയുടെയും അച്ചായരുടെയും പിന്തുനയുമുണ്ട്. ഫിനിഷിംഗ് പോയന്റില്‍ ആദ്യപാഠം സ്പര്‍ശിക്കുന്ന മാരത്തോണ്‍ ഓട്ടക്കാരനാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
തന്റെ ഇടവകയുടെ സമീപ പ്രദേശങ്ങളിലും ടെറ്റ്ഫോര്‍ഡ് ഫോറസ്റ്റിലുമായി ഇടവക അംഗങ്ങളോടൊപ്പം വിദഗ്ത പരിശീലകരുടെ പരിശീലനത്തില്‍ നിത്യേന മൈലുകള്‍ ഓടുമ്പോള്‍ ആദരവായിട്ടല്ലെങ്കിലും നമ്മുടെ പ്രിയ അച്ചാനാകും മുന്പില്. ഇന്ത്യയില്‍ കാത്തലിക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസനീയരായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന കാരിത്താസിന്റെ പല പഗ്ദാതികള്ക്കും ഫണ്ട് നല്കുന്ന യുകെയിലെ കാത്തലിക് ചാരിറ്റി സംഘടനയായ CAFOD ന്റെ ജെഴ്സിയാകും അച്ചന് ധരിക്കുക.
CAFOD നോട് നന്ദി പ്രകടിപ്പിക്കുവാനും അതുവഴി കാരിതാസിനും മലയാളി വൈദികര്‍ക്കും സഭയ്ക്കും CAFOD നോടുള്ള ആദരവ് പ്രകടിപ്പിക്കുവാനും പ്രത്യ്പകാരം ചെയ്യുവാനും മാത്യു അച്ചന് തുണയാകും എന്ന് തീര്‍ച്ച.
CAFOD ന്റെ നന്മ വിതറുന്ന സംരംഭങ്ങള്‍ക്കായി ഇതുവരെയായി 2000 പൌണ്ടില്‍ അധികം സ്വരൂപിക്കാനായത് മാരത്തോണ്‍ ഓട്ടക്കാരനച്ചനു കഴിഞ്ഞത് നമ്മള്‍ക്കെല്ലാം അഭിമാനം വിതറുന്നു.
അത്ലറ്റിക് രംഗത്ത് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത മാത്ഗി അച്ചന് പക്ഷെ നല്ലൊരു ടേബിള്‍ ടെന്നീസ് താരമായിരുന്നു. സെമിനാരിയിലും വിദ്യാഭായാസ കാലഘട്ടങ്ങളിമൊക്കെ ടേബിള്‍ ടെന്നീസില്‍ ചാമ്പ്യന്‍ പട്ടം അണിയാരുണ്ടായിരുന്ന മാത്യു അച്ഛന്റെ പുതിയ ഇനവും വിജയ വീഥിയാവട്ടെ.
സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച രാവിലെ 10 .40 ന് ന്യൂ കാസ്റ്റില്‍ സെന്ററില്‍ നിന്ന് ആയിരക്കണക്കിന് മാരത്തോണ്‍ ഓട്ടക്കാര്‍ വിവിധ ജീവ കാരുണ്യ നിധികള്‍ക്കായി കുതിക്കുമ്പോള്‍ 13 .1 മൈല്‍ താണ്ടി അച്ചന്മാരുടെ അജപാലകാന് ബുവാ ഗ്രേറ്റ് നോര്‍ത്ത് റണ്ണില്‍ വിജയം വരിക്കട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല