1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: വിവാഹശേഷം മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരെ കുടുക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയവും ഐഎന്‍എയും. രാജ്യം വിട്ടവരും ഭാര്യമാരെ പറ്റിച്ചു മുങ്ങിനടക്കുന്ന പ്രവാസികളുമടക്കമുള്ള പ്രവാസി വിവാഹ തട്ടിപ്പുകാര്‍ക്ക് വനിതാ ശിശുക്ഷേമ മന്ത്രാലയവും ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി (ഐഎന്‍എ)യും ലുക്കൗട്ട് നോട്ടീസുകള്‍ അയച്ചു തുടങ്ങി.

പ്രവാസി(എന്‍ആര്‍ഐ) വിവാഹത്തട്ടിപ്പുകള്‍ക്കു കടിഞ്ഞാണിടാന്‍ വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുന്ന ഐഎന്‍എയുടേതാണ് തീരുമാനം. ഏപ്രിലിനു മുന്‍പ് ആറു കേസുകളില്‍ ഇവര്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ പകുതിയോടെ സുഷമ സ്വരാജും മേനക ഗാന്ധിയും അടക്കമുള്ള മന്ത്രിമാര്‍ സംയുക്ത യോഗം ചേര്‍ന്നാണു നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

കൂടുതല്‍ പരാതികള്‍ പരിഗണിക്കാനും ആവശ്യമെങ്കില്‍ ലുക്കൗട്ട് നോട്ടീസ് അയയ്ക്കാനും ഈ യോഗം ശുപാര്‍ശ ചെയ്തതിന്റെ തുടര്‍ച്ചയാണ് തീരുമാനം. വനിതശിശു ക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു യോഗം. നേരത്തെ, ഐഎന്‍എ ലുക്കൗട്ട് നോട്ടീസ് നല്‍കിയ അഞ്ചുപേരുടെ പാസ്‌പോര്‍ട്ട് കണ്ടെടുക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.