‘മാട്ടുപ്പെട്ടി മച്ചാന്‍’ മുകേഷും ബൈജുവും നായകന്‍മാരായ ചിത്രമാണ്. സംവിധാനം ജോസ് തോമസ്. തിരക്കഥ – ഉദയ്കൃഷ്ണ, സിബി കെ തോമസ്. റിലീസായത് 1998ല്‍. ആ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. ചെറിയ മുതല്‍മുടക്കി ലക്ഷങ്ങള്‍ ലാഭം നേടിയ സിനിമ. 14 വര്‍ഷങ്ങള്‍ക്ക് ശേഷം മാട്ടുപ്പെട്ടി മച്ചാന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. പടത്തിന്‍റെ പേര് ‘ഹൌസ്ഫുള്‍ 2’. സംവിധാനം സാജിദ് ഖാന്‍. അക്ഷയ്കുമാര്‍, ജോണ്‍ ഏബ്രഹാം, അസിന്‍, റിതേഷ് ദേശ്മുഖ് തുടങ്ങിയവരായിരുന്നു താരങ്ങള്‍. 76 കോടി രൂപയുടെ ബജറ്റില്‍ ചിത്രീകരിച്ച ഹൌസ്ഫുള്‍ 2 ഇതുവരെ നേടിയത് 136.57 കോടി രൂപ!
നായകന്‍മാരുടെ ആള്‍മാറാട്ടവും കല്യാണവുമൊക്കെയാണ് ഈ സിനിമയുടെ പ്രമേയം. മാട്ടുപ്പെട്ടി മച്ചാനെപ്പോലെ തന്നെ ഹൌസ്ഫുള്‍ 2ഉം ചിരിവിരുന്നായപ്പോള്‍ അക്ഷയ് കുമാറിന്‍റെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറി.
റിലീസായി പതിനേഴാം ദിവസം വരെ ഹൌസ്ഫുള്‍ 2ന്‍റെ കളക്ഷന്‍ 105.57 കോടി രൂപ. ഓവര്‍സീസ് റൈറ്റായി ഈ സിനിമ നേടിയത് 30 കോടി രൂപ. ചിത്രത്തിന്‍റെ പണക്കിലുക്കത്തിന്‍റെ കഥകള്‍ തുടരുകയാണ്.
മാട്ടുപ്പെട്ടി മച്ചാന്‍ 2003ല്‍ ‘ബന്ദാ പരമശിവം’ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. പ്രഭുവും അബ്ബാസുമായിരുന്നു നായകന്‍മാര്‍. ആ സിനിമയും ഹിറ്റായി മാറിയിരുന്നു.
എന്തായാലും ഹൌസ്ഫുള്‍ 2ന്‍റെ മഹാവിജയം കാരണം മാട്ടുപ്പെട്ടി മച്ചാന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ? അറിയില്ല. കാരണം മാട്ടുപ്പെട്ടി മച്ചാന്‍റെ കഥയും അത്ര ഒറിജിനല്‍ ഒന്നുമല്ലല്ലോ. ആ സിനിമ ഹോളിവുഡിലെ പഴയകാല നടന്‍ ജെറി ലൂയിസിന്‍റെ ഒരു സിനിമയില്‍ നിന്ന് ‘പ്രചോദനം’ ഉള്‍ക്കൊണ്ടതാണെന്ന് അധികമാര്‍ക്കും അറിയില്ലെന്ന് മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല