സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം, ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് ചൈന രംഗത്ത് വന്നതിനു തൊട്ടുപിന്നാലെയാണ് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ സ്ഥിരാംഗമായ ഫ്രാന്‍സ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയ്‌റൂള്‍ട്ട് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ജെയ്‌ഷെ മുഹമ്മദിനെ ഇതിനകം തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ജീന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവനെയും ആഗോള ഭീകരനമായി പ്രഖ്യാപിക്കണം. ഇന്ത്യയുടെ നിലപാടിനെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ യു.എന്നില്‍ ആവശ്യപ്പെട്ടത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സാങ്ങ്ഷന്‍സ് കമ്മറ്റി മുമ്പാകെ ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യയുടെ നിലപാടിനെ ചൈന ശക്തമായി എതിര്‍ക്കുകയായിരുന്നു. രണ്ടു തവണയാണ് ചൈന ഇന്ത്യയുടെ ആവശ്യത്തിനെതിരെ ‘സാങ്കേതിക തടസ്സം’ ഉന്നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല