സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം, ആക്രമിയെ പോലീസ് കീഴ്‌പെടുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം നടന്നത്. മെര്‍ക്കലിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചെക്ക് പ്രധാനമന്ത്രി സൊബോട്കയുമായി ചര്‍ച്ചയ്ക്ക് എയര്‍പോര്‍ട്ടില്‍നിന്നു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കു പോകുന്നവഴിയാണ് മെര്‍ക്കലിനെതിരെ ആക്രമണമുണ്ടായത്. സുരക്ഷാവലയം ഭേദിക്കാന്‍ ഒരുങ്ങിയ അക്രമിയെ പോലീസ് വെടിവച്ചിടുകയായിരുന്നു.
ആക്രമി ഒറ്റക്കായിരുന്നുവെന്നും അയാളുടെ പക്കല്‍ മാരകായുധങ്ങള്‍ ഇല്ലായിരുന്നുവെന്നും പോലീസ് വക്താവ് ജോസിഫ് ബോക്കോന്‍ പറഞ്ഞു.മെര്‍കലിന്റെ വാഹനത്തിനു മുന്നില്‍ സഞ്ചരിച്ച അകമ്പടി വാഹനത്തിലെ പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് കറുത്ത മേഴ്‌സിഡസിലത്തെിയ ആക്രമി വാഹനവ്യൂഹത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആക്രമിയുടെ കാറില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിനെ ഞെട്ടിച്ച ആക്രമണത്തെ പ്രമുഖ നേതാക്കളെല്ലാം അപലപിച്ചു. പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ആക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല