1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2023

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നാം തിയതി രാജ്യത്തെ തൊഴിൽമേഖലക്ക് അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബഹ്റെെൻ. മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മേയ് ഒന്നിന് അവധിയായിരിക്കും. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസം ബിഡിഎഫ് ആസ്ഥാനം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേജർ ജനറൽ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ബിഡിഎഫ് കമാണ്ടർ ചീഫ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, മറ്റു സെെനികരും ചേർന്നാണ് രാജാവിനെ സ്വീകരിച്ചത്.

ബഹ്റൈന്‍റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് ബിഡിഎഫ് വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ഹമദ് രാജാവ് പറഞ്ഞു. മുഴുവൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഹമദ് രാജാവ് ആശംസകൾ അറിയിച്ചു.

അതിനിടെ സർക്കാർ ജീവനക്കാർക്ക് ബിസിനസ് പ്രവർത്തനങ്ങളിലേർപ്പെടാൻ അനുവാദം ലഭിക്കുമോയെന്ന കാര്യത്തിൽ അധികം വെെകാതെ തന്നെ ബഹ്റെെൻ തീരുമാനം പുറപ്പെടുവിക്കും. പൊതുമേഖലയിൽ ജോലിചെയ്യുന്നവർക്ക് വാണിജ്യ രജിസ്ട്രേഷൻ അനുവദിക്കണമെന്ന ആവശ്യം പല തവണ ഉയർന്നിരുന്നു. എന്നാൽ സർക്കാർ ഇത് അനുവദിച്ചിരുന്നില്ല. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് എംപിമാർ രംഗത്തെത്തി. ഇതാണ് വീണ്ടും ചർച്ചക്ക് വിഷയമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.