സീരിയല്‍ നടി മായ മൗഷ്മി വീണ്ടും വിവാഹമോചനത്തിനൊരുങ്ങുന്നു. രണ്ടാം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചു.ഇത് രണ്ടാം തവണയാണ് നടി വിവാഹമോചനം തേടുന്നത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടര്‍ന്ന് ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞുമായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു.
ഉദയ്കുമാറും നടിയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇരുവരുടേയും ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിയമപരമായി പിരിയാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പ്രത്യേക വിവാഹ നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായത്. അതുകൊണ്ടു തന്നെ അതേ നിയമത്തിലെ ഇരുപത്തിയെട്ടാം വകുപ്പ് പ്രകാരമാണ് ബുധനാഴ്ച വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മതപ്രകാരം സമര്‍പ്പിച്ച ഹര്‍ജി ഡിസംബര്‍ 13ന് കോടതി പരിഗണിക്കും.
സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവമായ നടി ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല