1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

അടുത്ത വര്‍ഷം ലോകം അവസാനിക്കും എന്ന പേടി പരത്തി, മാനവകുലത്തെ പിടിച്ചുകുലുക്കിയത് ലോകത്തിലെ പുരാതനമായ സംസ്കാരങ്ങളില്‍ ഒന്നായ മായന്‍ സംസ്കാരം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വിശദീകരിക്കുന്നതിങ്ങനെ, 2012-ല്‍ ലോകം അവസാനിക്കും എന്ന് ഓര്‍ത്ത് ആരും ഭയപ്പെടേണ്ട എന്നാണ് മെക്സിക്കോയില്‍ ചേര്‍ന്ന മായന്‍ വിദഗ്ധരുടെ സമ്മേളനം വ്യക്‌തമാക്കുന്നത്.

ദക്ഷിണ മായന്‍ കലണ്ടര്‍ അനുസരിച്ച്‌ 5,126 വര്‍ഷങ്ങളുടെ ഒരു വൃത്തം പൂര്‍ത്തിയാകുന്നത്‌ 2012 ഡിസംബര്‍ 12-നാണ്‌. അതുകൊണ്ടാണ് അന്നു ലോകം അവസാനിക്കും എന്ന നിലയിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായത്‌. എന്നാല്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന് അന്ത്യം കുറിച്ച്, അടുത്ത ഘട്ടത്തിന്റെ ആരംഭമാവുകയാണ് ഈ ദിവസം. അത് ലോകാവസാനമായി വ്യാഖ്യനിക്കരുത് എന്നു മായന്‍ വിദഗ്ധരുടെ സമ്മേളനം വിശദീകരിക്കുന്നുണ്ട്.

മായന്‍ കലണ്ടര്‍ പ്രകാരം 2012-ല്‍ ഒരു യുഗം അവസാനിക്കും. കൃത്യമായി പറഞ്ഞാല്‍ 2012, ഡിസംബര്‍ 21 എന്ന് മായന്‍ കലണ്ടറില്‍ എഴുതിയിരിക്കുന്നത് 13.0.0.0.0 എന്നാണ്. തൊട്ടടുത്ത ദിവസമായ 22 എഴുതിയിരിക്കുന്നതാവട്ടെ 0.0.0.0.1 എന്നും. ഈ കണക്കിന്റെ പിന്‍‌ബലത്തില്‍, ചില പ്രവാചകര്‍ പറയുന്നത് ഇപ്പോഴുള്ള സംസ്കാരങ്ങളെല്ലാം 21- ന് നശിക്കുമെന്നും 22 തൊട്ട് പുതിയൊരു യുഗം തുടങ്ങുമെന്നുമാണ്.

മായന്‍ വിശ്വാസം ശരിവയ്ക്കുന്ന ഹോളിവുഡ് ചിത്രമാണ് ‘2012’. പ്രകൃതിക്ഷോഭത്തിനാല്‍ ഭൂമിയെന്ന വ്യവസ്ഥ രൂപാന്തരം പ്രാപിക്കുന്നതും അതിനിടയില്‍ പെട്ടിട്ടും മരിക്കാതെ അതിജീവിക്കുന്നവര്‍ ജീവനുവേണ്ടി നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.