സ്വന്തം ലേഖകന്‍: മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ പണമില്ലാതെ ഭക്ഷണത്തില്‍ പാറ്റയെ ഇടുന്നത് മലയാള സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ. എന്നാല്‍ അത്തൊരു സംഭവത്തിന്റെ ഞെട്ടലിലാണ് മെക്സിക്കോ സിറ്റിയിലെ മക്ഡി അധികൃതര്‍. ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റ് അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ബര്‍ഗറില്‍ എലിയുടെ തല വെച്ച് തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി.
തങ്ങളുടെ ഇമേജിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചത് ആരായാലും അവരെ കണ്ടുപിടിക്കും. ഇതിനായി ഏറ്റവും മികച്ച അന്വേഷണ സംഘത്തെ തന്നെ കൊണ്ടുവരും. എലിയുടെ തല ബര്‍ഗറില്‍ വെച്ച് പാകം ചെയ്തതല്ല എന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മക്ഡൊണാള്‍ഡ്സ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്രസ്താവനയിലൂടെ പുറത്തുവിട്ടിരുന്നു.
നവംബര്‍ 9 നാണ് മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലെറ്റില് നിന്നും ബര്ഗറിനുള്ളില് എലിയുടെ തല കിട്ടി എന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. മെക്സിക്കോയുള്ള ചില പത്രങ്ങളും ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഇതേത്തുടര്‍ന്നാണ് മെക്സിക്കോ സിറ്റിയിലുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റ് അടച്ചുപൂട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല