1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ മൂന്നാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും തിളക്കമാര്‍ന്ന പരിപാടികളോടെ നാളെ നടക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ സ്കൂള്‍ ഹാളില്‍ രാവിലെ പത്ത് മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും. ജപമാലയോടെ ആരംഭിക്കുന്ന പരിപാടികളെ തുടര്‍ന്നു സമൂഹബലി, കരോള്‍ ഗാനങ്ങളുടെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ സാന്താ ക്ലോസിന് സ്വീകരണം നല്‍കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും പ്രസിഡണ്ട് ജോസ്‌ ജോര്‍ജ്‌ അദ്ധ്യക്ഷത വഹിക്കും.

കേക്ക് കട്ടിങ്ങിനെ തുടര്‍ന്നു സെക്രട്ടറി ബിജു ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോജി ജോസഫ്‌ കണക്കുകളും അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന വിഭവസമൃദ്ധമായ ഡിന്നറിനെ തുടര്‍ന്നു അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ നടക്കും. അസോസിയേഷന്‍ യുവജന സംഘമായ മാഞ്ചസ്റ്റര്‍ കാത്തലിക്‌ യൂത്ത്‌ മൂവ്മെന്റിന്റെ കലാപ്രതിഭകള്‍ അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമാകും. സ്കിറ്റുകള്‍ ഉള്‍പ്പെടെ മുപ്പതോളം കലാപരിപാടികളും ഗാനമേളയും ആഘോഷത്തിന്റെ ഭാഗമാകും.

ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശനവും തതവസരത്തില്‍ നടക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ കമ്മറ്റി സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.